കാറ്റും കടലാക്രമണവും ; തീരം വിറച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 22, 2024, 02:03 AM | 0 min read


മട്ടാഞ്ചേരി
ശക്തമായ കാറ്റിലും മഴയിലും കടലാക്രമണത്തിലും വൻ നാശനഷ്ടം. പലയിടങ്ങളിലും മരങ്ങൾ കടപുഴകിയും വൈദ്യുതി, കേബിൾ തൂണുകൾ മറിഞ്ഞും വഴിയോരക്കടകൾക്കും നാശമുണ്ടായി. ബുധൻ രാവിലെ അഞ്ചരയോടെയാണ് ശക്തമായ കാറ്റടിച്ചത്‌. കണ്ണമാലിയിലും സൗദി മാനാശേരി മേഖലയിലും രൂക്ഷമായ കടലാക്രമണമുണ്ടായി. നൂറോളം വീടുകളിൽ വെള്ളം കയറി.

ഫോർട്ട്‌ കൊച്ചി കടപ്പുറത്തെ ആൽമരശിഖരം ഒടിഞ്ഞുവീണു. അഗ്നി രക്ഷാസേന പരിശീലനകേന്ദ്രത്തിലെ വളപ്പിൽ നിന്ന കൂറ്റൻമരം റോഡിലേക്ക് വീണു. മട്ടാഞ്ചേരി സ്റ്റാർ ജങ്‌ഷൻ, വെളി, ചുള്ളിക്കൽ, മുണ്ടംവേലി, തോപ്പുംപടി, മട്ടാഞ്ചേരി എന്നിവിടങ്ങളിൽ വീടുകളിലെ മേൽക്കൂരയിൽനിന്ന് ഷീറ്റുകൾ പറന്നുപോയി. മട്ടാഞ്ചേരി പഞ്ചിര പോൾ റോഡിൽ മരം മറിഞ്ഞുവീണ് സിഎസ്എംഎല്ലിന്റെ വൈദ്യുതിപോസ്റ്റ് ഒടിഞ്ഞുവീണു. ഏറെനേരം വൈദ്യുതിവിതരണം തടസ്സപ്പെട്ടു. മട്ടാഞ്ചേരി അഗ്നിരക്ഷാസേനാംഗങ്ങൾ മറിഞ്ഞുവീണ മരങ്ങൾ നീക്കി. കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചു. കണ്ണമാലി, ചെറിയകടവ്, കമ്പനിപ്പടി പ്രദേശങ്ങളിലാണ് കടലാക്രമണം. ബുധൻ രാവിലെ പത്തോടെ കരയിലേക്ക് ഇരച്ചുകയറാൻ തുടങ്ങിയ കടൽ മൂന്നോടെയാണ് ശാന്തമായത്.

കണ്ണമാലി അഞ്ചാംവാർഡിൽ എട്ടുകണ്ടത്തിൽ സോണിയുടെ വീട് ഭാഗികമായി തകർന്നു. പല വീടുകളിലെയും അടിത്തറയിലെ മണ്ണ് ഒലിച്ചുപോയി. വീട്ടുമുറ്റത്തിരുന്ന സാധനസാമഗ്രികൾ ഒഴുകിപ്പോയി.സൗദി മാനാശേരിയിൽ നിരവധി വീടുകളിൽ വെള്ളം കയറി. ചന്തക്കടവ് ഭാഗത്തെ പല വീടുകളിലും കടൽവെള്ളം ഇരച്ചുകയറി. ചില വീടുകളുടെ തറ നശിച്ചു.എടവനക്കാട്, പഴങ്ങാട്, ഞാറക്കൽ എന്നിവിടങ്ങളിൽ കടലാക്രമണമുണ്ടായി. നിരവധി വീടുകളിൽ വെള്ളം കയറി.



deshabhimani section

Related News

View More
0 comments
Sort by

Home