കളമശേരി കാർഷികോത്സവം ; സംരംഭകസംഗമം നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 19, 2024, 01:46 AM | 0 min read


കളമശേരി
മന്ത്രി പി രാജീവ്‌ മണ്ഡലത്തിൽ നടപ്പാക്കുന്ന ‘കൃഷിക്കൊപ്പം കളമശേരി’ പദ്ധതിയിൽ കാർഷികോത്സവത്തിന്റെ ഭാഗമായുള്ള എട്ടാമത്തെ സെമിനാറും സംരംഭകസംഗമവും നടന്നു. കങ്ങരപ്പടിയിലെ തൃക്കാക്കര സഹകരണ ബാങ്ക് ഹാളിൽ നബാർഡ് ഡിഡിഎം അജീഷ് ബാലു ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്ഥിരംസമിതി ചെയർമാൻ ടി എച്ച് സുബൈർ അധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ വി എം ശശി, കൺവീനർ എം പി വിജയൻ, സെമിനാർ കമ്മിറ്റി കൺവീനർ നാസർ മഠത്തിൽ, ബാങ്ക് പ്രസിഡന്റ് സി എസ് എ കരീം എന്നിവർ സംസാരിച്ചു.

തുടർന്ന് വിവിധ വിഷയങ്ങളിൽ അജിത്‌കുമാർ, ഡോ. ഇ ആർ അനീന, മനു ചന്ദ്രൻ,  സുനിൽ സിറിയക് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home