വറ്റ വലനിറയ്‌ക്കും;
 വിറ്റ്‌ ലാഭം കൊയ്യാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 30, 2024, 01:02 AM | 0 min read

കൊച്ചി
ഉയർന്ന വിപണിമൂല്യമുള്ള സമുദ്രമത്സ്യമായ വറ്റയിൽ കൃത്രിമ പ്രജനനം നടത്തുന്ന വിത്തുൽപ്പാദന സാങ്കേതികവിദ്യ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വികസിപ്പിച്ചു. കടൽമത്സ്യകൃഷിയിൽ വലിയമാറ്റത്തിന് വഴിതുറക്കുന്ന നേട്ടമാണിതെന്ന്‌ സിഎംഎഫ്‌ആർഐ ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണൻ പറഞ്ഞു.


സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം കേന്ദ്രത്തിലെ ഗവേഷകരാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സാമ്പത്തികസഹായത്തോടെ ശാസ്ത്രജ്ഞരായ അംബരീഷ് പി ഗോപ്, ഡോ. എം ശക്തിവേൽ, ഡോ. ബി സന്തോഷ് എന്നിവരാണ്‌ ഇതിന്‌ നേതൃത്വം നൽകിയത്‌.


സിഎംഎഫ്ആർഐയുടെ പരീക്ഷണത്തിൽ, ഈ മീൻ കൂടുകൃഷിയിൽ അഞ്ചുമാസംകൊണ്ട് 500 ഗ്രാംവരെയും എട്ടുമാസംകൊണ്ട് ഒരുകിലോവരെയും വളർച്ച നേടുന്നതായി കണ്ടെത്തി. പ്രതികൂലാവസ്ഥകളെ പ്രതിരോധിക്കാനും ശേഷിയുള്ള മീനാണ്. കൂടുകളിൽ കടലിലും തീരദേശ ജലാശയങ്ങളിലും കൃഷി ചെയ്യാനാകും. പെല്ലെറ്റ് തീറ്റകൾ നൽകി പെട്ടെന്ന് കൃഷിചെയ്ത് വളർത്താനാകും. കിലോയ്‌ക്ക് 400 മുതൽ 700 വരെ വിലയുണ്ട്.  ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ പ്രജനനരീതി കൂടുതൽ കാര്യക്ഷമമാക്കാനുള്ള ശ്രമത്തിലാണ് സിഎംഎഫ്ആർഐ.



deshabhimani section

Related News

View More
0 comments
Sort by

Home