തൃക്കാക്കര നഗരസഭ ; ഇടനിലക്കാര്‍വഴി അഴിമതി, പൊലീസ് അന്വേഷണം ആരംഭിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 26, 2024, 02:12 AM | 0 min read


തൃക്കാക്കര
തൃക്കാക്കര നഗരസഭയില്‍ ഇടനിലക്കാരുടെ പ്രവർത്തനങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. നഗരസഭയിൽ വ്യാഴാഴ്ച എത്തിയ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ സെക്രട്ടറിയിൽനിന്ന്‌ വിവരങ്ങൾ ശേഖരിച്ചു. മുൻ ചീഫ് സെക്രട്ടറിക്ക് കെട്ടിട പെർമിറ്റ് അനുവദിക്കാന്‍ ഇടനിലക്കാരൻ ലക്ഷങ്ങള്‍
ആവശ്യപ്പെട്ടതായി കഴിഞ്ഞ കൗൺസിൽ യോഗത്തിൽ നഗരസഭാ സെക്രട്ടറി വെളിപ്പെടുത്തിയതി​ന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം. ഏതെല്ലാം സെക്‌ഷനിലാണ് ഇടനിലക്കാർവഴി കൂടുതൽ ഫയലുകൾ എത്തുന്നതെന്നും അവർ നടത്തുന്ന പണമിടപാടുകളുടെ വിവരങ്ങളുമാണ് ശേഖരിക്കുന്നത്.

നഗരസഭയിൽനിന്ന് വിരമിച്ചതോ സ്ഥലംമാറി പോയതോ ആയ ഉദ്യോഗസ്ഥരുടെ പേരിൽ ലോഗിൻ ചെയ്യുന്നുണ്ടോ എന്നും പരിശോധിക്കും. കൂടാതെ അഴിമതി ആരോപണങ്ങളുള്ള ഉദ്യോഗസ്ഥരുടെ വിവരം ശേഖരിക്കും. ഇടനിലക്കാര്‍വഴി എത്തിക്കുന്ന ഫയലുകൾ സ്വീകരിക്കരുതെന്ന് നഗരസഭാ സെക്രട്ടറി എല്ലാ സെക്‌ഷനിലും അറിയിപ്പ് നൽകുകയും മതിലിൽ നോട്ടീസ് പതിക്കുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home