കാൽപ്പന്തിൽ ചരിത്രം
രചിക്കാൻ സഹോദരിമാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 18, 2024, 01:53 AM | 0 min read


മട്ടാഞ്ചേരി
കൊച്ചിയിലെ കാൽപ്പന്തുകളിയുടെ ചരിത്രത്തിൽ പുതിയ ഏടുകൾ എഴുതിച്ചേർക്കുകയാണ് മട്ടാഞ്ചേരി സ്വദേശികളായ സഹോദരിമാർ. തേവര എസ്‌എച്ച്‌ സ്കൂൾ വിദ്യാർഥിനികളായ ഫിസ സഹറയും അംന ആലിയയുമാണ്‌ നേട്ടങ്ങളുടെ പടികൾ കയറുന്നത്‌.

ഗുണ്ടൂരിൽ നടന്ന ജൂനിയർ സൗത്ത് സോൺ മത്സരത്തിൽ ചാമ്പ്യൻമാരായ കേരള ടീമിൽ അംഗമാണ് ഫിസ. ചെന്നൈയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ കേരള ടീമിലേക്ക്‌ സെലക്‌ഷൻ ലഭിച്ചിട്ടുണ്ട്. പാലക്കാട് നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ ജില്ലാ ടീമിനെ നയിക്കുന്നത്‌ അംന ആലിയയാണ്‌. പരിശീലകൻ മനോജിന്റെ നേതൃത്വത്തിലാണ് ഇരുവരും ഫുട്ബോൾ പഠിക്കുന്നത്‌. ഇന്ത്യൻകുപ്പായം അണിയണമെന്നതാണ് ഇരുവരുടെയും ആഗ്രഹം. മാളിയേക്കൽ പറമ്പിൽ എ എ നൗഷാദ്–-സുഫീന ദമ്പതികളുടെ മക്കളാണ്. ഫിസ പത്താം ക്ലാസിലും അംന എട്ടാംക്ലാസിലും പഠിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home