ദേശാഭിമാനി പ്രചാരണം സജീവം

ആലപ്പുഴ
കേരളത്തിന്റെ സാമൂഹ്യപുരോഗതിക്ക‌് അക്ഷരങ്ങൾ കൊണ്ട‌് ഗതിവേഗം പകർന്ന ദേശാഭിമാനിക്ക‌് കൂടുതൽ വായനക്കാരെ ചേർക്കാനുള്ള പ്രചാരണപ്രവർത്തനങ്ങൾ ജില്ലയിൽ സജീവം. പുതിയ വരിക്കാരെ ചേർത്തും നിലവിലുള്ളവരുടെ വരിസംഖ്യ പുതുക്കിയും പ്രചാരണരംഗത്ത‌് വൻ കുതിപ്പിനൊരുങ്ങുകയാണ‌് ജില്ല. സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനിയെ മനസിലേറ്റുന്ന ആലപ്പുഴയുടെ പാരമ്പര്യം ഉറപ്പിച്ച‌് പുതുതലമുറയിലേക്കുകൂടി സ്വീകാര്യത വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ‌് തുടങ്ങിയത‌്. സിപിഐ എം ജില്ലാകമ്മിറ്റിയുടെ ഏകോപന ചുമതലയിൽ വിവിധ പാർടി ഘടകങ്ങളെല്ലാം പത്രത്തിന്റെ പ്രചാരം വർധിപ്പിക്കാൻ രംഗത്തിറങ്ങി.
മഹാപ്രളയത്തെ അതിജീവിക്കാൻ ജനങ്ങൾക്ക‌് കരുത്തുപകർന്ന സിപിഐ എമ്മിന്റെ വിവിധ ഘടകങ്ങളെല്ലാം ദുരിതാശ്വാസപ്രവർത്തനങ്ങൾക്കിടയിൽ നിന്നുകൊണ്ടാണ‌് ദേശാഭിമാനി പ്രചാരണദൗത്യവും ഏറ്റെടുത്തത‌്. ജില്ലയിൽ ദേശാഭിമാനിയുടെ എഡിഷൻ തുടങ്ങിയശേഷം ആലപ്പുഴയുടെ സ‌്പന്ദനമായി മാറിയ പത്രം കൂടുതൽ പേരിലേക്ക‌് എത്തിക്കുകയാണ‌് പ്രചാരണത്തിന്റെ ലക്ഷ്യം. 23 മുതൽ ഒക‌്ടോബർ 20 വരെ നീളുന്നതാണ‌് പ്രചാരണപ്രവർത്തനം.
അരൂരിൽ 6000 വരിക്കാർ
6000 പത്രമാണ‌് ഏരിയയിൽ ചേർക്കുന്നത‌്. ഏരിയാതലയോഗം ചേർന്ന‌് പ്രചാരണപ്രവർത്തനങ്ങൾ സജീവമാക്കി. ഭവനസന്ദർശനത്തിലൂടെ പരമാവധി വരിക്കാരെ ചേർക്കാനുള്ള തയ്യാറെടുപ്പുകളാണ‌് തുടങ്ങിയത‌്.
ചേർത്തലയിൽ 6800
233 ബ്രാഞ്ചുകളിലായി 6800 വാർഷികവരിക്കാരെ ചേർക്കാനാണ‌് ലക്ഷ്യം. ഏരിയാതലത്തിലും ലോക്കൽ ബ്രാഞ്ചുതലങ്ങളിൽ യോഗങ്ങൾ ചേർന്ന‌് പ്രവർത്തനങ്ങൾക്ക‌് രൂപം നൽകി.
കഞ്ഞിക്കുഴിയിൽ 6690
6690 പത്രം ഏരിയയിൽ ചേർക്കാനുള്ള പ്രവർത്തനങ്ങൾക്ക‌് രൂപം നൽകി. വർഗബഹുജനസംഘടനകളും പ്രത്യേകമായി വരിക്കാരെ ചേർക്കും. പ്രചാരണം വിജയിപ്പിക്കാൻ ചേർന്ന യോഗം പാർടി ജില്ലാസെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ‌്തു. ജില്ലാകമ്മിറ്റിയംഗം വി ജി മോഹനൻ അധ്യക്ഷനായി. ഏരിയാസെക്രട്ടറി എസ‌് രാധാകൃഷ‌്ണൻ സംസാരിച്ചു.
മാരാരിക്കുളത്ത‌് 6000
206 ബ്രാഞ്ചുകളിലായി 6,000 വാർഷിക വരിക്കാരെ ചേർക്കും. ഇതിനായി ജനപ്രതിനിധികൾ, പാർടി ഏരിയാ‐ലോക്കൽ കമ്മിറ്റിയംഗങ്ങളുടെയും ബ്രാഞ്ച‌് സെക്രട്ടറിമാരുടെയും യോഗം ചേർന്ന‌് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ‌്തു. ജില്ലാസെക്രട്ടറിയറ്റംഗം ജി വേണുഗോപാൽ യോഗം ഉദ‌്ഘാടനം ചെയ‌്തു. ഏരിയാസെക്രട്ടറി കെ ഡി മഹീന്ദ്രൻ വിശദീകരിച്ചു. ആർ റിയാസ‌് അധ്യക്ഷനായി.
ആലപ്പുഴ സൗത്തിൽ 4500
ആലപ്പുഴ നഗരത്തിൽ സൗത്തിൽ 4500 വരിക്കാരെ ചേർക്കും. സിപിഐ എം സൗത്ത് ഏരിയ കൺവൻഷൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം പി പി ചിത്തരഞ്ജൻ ഉദ‌്ഘാടനം ചെയ‌്തു. ഏരിയ സെക്രട്ടറി അജയസുധീന്ദ്രൻ സംസാരിച്ചു. എ പി സോണ അധ്യക്ഷനായി.
ആലപ്പുഴ നോർത്തിൽ 4000
നോർത്ത‌് ഏരിയ കമ്മിറ്റി 4000 വരിക്കാരെ ചേർക്കും. ഏരിയ കൺവൻഷൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം പി പി ചിത്തരഞ്ജൻ ഉദ‌്ഘാടനം ചെയ‌്തു. ഏരിയ സെക്രട്ടറി വി ബി അശോകൻ സംസാരിച്ചു. വി ടി രാജേഷ് അധ്യക്ഷനായി.
തകഴിയിൽ 4000
104 ബ്രാഞ്ചുകളുള്ള ഏരിയയിൽ 4000 വാർഷിക വരിക്കാരെ ചേർക്കാനുള്ള പ്രവർത്തനം തുടങ്ങി. ബ്രാഞ്ച‌് സെക്രട്ടറിമാർ ഏരിയാ‐ലോക്കൽ കമ്മിറ്റിയംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവരുടെ ഏരിയാതലയോഗം ചേർന്നു. ഇതിനു തുടർച്ചയായി എല്ലാലോക്കലുകളിലും ജനറൽബോഡികൾ തുടങ്ങി. 22ന‌് യോഗങ്ങൾ പൂർത്തീകരിക്കും.
കുട്ടനാട്ടിൽ 4000
പ്രളയക്കെടുതികൾ ഏറെ ബാധിച്ചെങ്കിലും ഏരിയയിലാകെ 4000 വാർഷിക വരിക്കാരെ ചേർക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി.ജനറൽ ബോഡികൾ ചേർന്ന‌് പ്രചാരണം വിജയിപ്പിക്കാനുള്ള തീരുമാനങ്ങളെടുക്കും. 22 വരെയാണ‌് ഇത്തരം യോഗങ്ങൾ.
ഹരിപ്പാട‌് 7000
ഓരോ ബ്രാഞ്ചുകളിലും 40 വീതം വാർഷിക വരിക്കാരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങളാണ‌് ഏരിയയിൽ നടക്കുന്നത‌്. 7000 വാർഷികവരിക്കാരെയാണ‌് ചേർക്കുന്നത‌്.
കാർത്തികപ്പള്ളിയിൽ 5000
5000 വാർഷികവരിക്കാരെ ചേർക്കാനുള്ള പ്രവർത്തനം തുടങ്ങി. മുഴുവൻ ബ്രാഞ്ചുകൾ സ‌്ക്വാഡുകൾ രൂപീകരിച്ച‌് ഭവനസന്ദർശനം ആരംഭിച്ചു. പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കാൻ വർഗബഹുജനസംഘടനാപ്രവർത്തകരും പാർടി പ്രവർത്തകരും ജനപ്രതിനിധികളുമടങ്ങുന്ന വിപുലമായ യോഗങ്ങളും തുടങ്ങിയിട്ടുണ്ട‌്.
കായംകുളത്ത‌് 9500
9500 വാർഷികവരിക്കാരെ ചേർക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ‌്. കഴിഞ്ഞ വർഷം ജില്ലയിൽ ഏറ്റവും കൂടുതൽ വാർഷിക വരിക്കാരെ ചേർത്ത ഏരിയാകമ്മിറ്റി ഈ നേട്ടം ആവർത്തിക്കാനും ലക്ഷ്യമിടുന്നു. ഏരിയാതല പ്രവർത്തകയോഗങ്ങൾക്കുശേഷം ബ്രാഞ്ചുതല യോഗങ്ങളും പ്രചാരണപ്രവർത്തനങ്ങളും തുടങ്ങി.
ചാരുംമൂട്ടിൽ 6100
ചാരുംമൂട്ടിൽ 6100 വാർഷിക വരിക്കാരെ ചേർക്കും. പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായി വിളംബരജാഥകൾ, കലാ‐സാംസ‌്കാരിക കൂട്ടായ‌്മകൾ, വാർഡുതലങ്ങളിൽ ജനറൽ ബോഡിയോഗങ്ങൾ തുടങ്ങിയ സംഘടിപ്പിക്കാനും തീരുമാനിച്ചു.
മാവേലിക്കരയിൽ 7000
7000 പേരെ വാർഷികവരിക്കാരാക്കാനുള്ള പ്രവർത്തനം തുടങ്ങി. എല്ലാലോക്കലുകളിൽ ബോർഡുകളും പോസ‌്റ്ററുകളും സ്ഥാപിച്ചു. ലോക്കൽകമ്മിറ്റികളും ചേർന്ന‌് പാർടി ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ സ‌്ക്വാഡ‌് പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചിട്ടുണ്ട‌്.
മാന്നാറിൽ 5000
എട്ട‌് ലോക്കൽകമ്മിറ്റികൾക്കു കീഴിൽ 5000 വാർഷികവരിക്കാരെ ചേർക്കും. ലോക്കൽ, ബ്രാഞ്ചു തല യോഗങ്ങൾ തുടങ്ങി. നിലവിലുള്ള വരിക്കാരെ പുതുക്കുന്നതിനൊപ്പം പുതിയ വരിക്കാരെ കണ്ടെത്താനും നല്ല നിലയിൽ പ്രചാരണം സംഘടിപ്പിക്കാനും തീരുമാനിച്ചു.
ചെങ്ങന്നൂരിൽ 5000
155 ബ്രാഞ്ചുകളിൽ 5,000 വാർഷിക വരിക്കാരെ ചേർക്കാനുള്ള പ്രവർത്തനം തുടങ്ങി. ജനറൽ ബോഡി യോഗം സജി ചെറിയാൻ ഉദ്‌ഘാടനംചെയ്‌തു. എം ശശികുമാർ അധ്യക്ഷനായി. സി കെ ഉദ്‌യകുമാർ, എം കെ മനോജ് എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എം എച്ച് റഷീദ് സ്വാഗതം പറഞ്ഞു. യോഗം ചേർന്ന‌് വിപുലമായ പ്രചാരണപ്രവർത്തനങ്ങൾക്കും തുടക്കമായി.
അമ്പലപ്പുഴയിൽ 4250
ഏരിയയിൽ 4250 വരിക്കാരെ ചേർക്കും. വരിക്കാരെ കണ്ടെത്താൻ സ‌്ക്വാഡുകൾ രൂപീകരിച്ച‌് പ്രവർത്തനം ഊർജിതമായി. ഏരിയ ജനറൽ ബോഡി യോഗം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ‌്തു.ജില്ലാ കമ്മിറ്റിയംഗം എച്ച് സലാം അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം ജി ഹരിശങ്കർ, ഏരിയ സെക്രട്ടറി എ ഓമനക്കുട്ടൻ, എം ശ്രീകുമാരൻ തമ്പി, കെ മോഹൻകുമാർ, എ പി ഗുരുലാൽ എന്നിവർ സംസാരിച്ചു.









0 comments