ജി ബിന്നുകൾ നൽകി

അമ്പലപ്പുഴ
പുന്നപ്ര തെക്ക് പഞ്ചായത്തിലെ അങ്കണവാടികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവ മാലിന്യ സംസ്‌കരണത്തിനാവശ്യമായ ജി ബിന്നുകൾ നൽകി. 36 സ്ഥാപനത്തിനാണ് നൽകിയത്. ജൈവ മാലിന്യ സംസ്‌കരണത്തിന് 5864 വീടിന് ബയോബിന്നും 100 വീടിന് ബയോഗ്യാസും നേരത്തേ നൽകിയിരുന്നു.
ഇതിന്റെ തുടർച്ചയായാണ് അങ്കണവാടികൾക്കുൾപ്പെടെ ജി ബിന്നുകൾ വിതരണംചെയ്‌തത്. ഒമ്പതാം വാർഡിലെ 111–--ാം നമ്പർ അങ്കണവാടിയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി ജി സൈറസ് ഉദ്ഘാടനംചെയ്‌തു. സ്ഥിരം സമിതി അധ്യക്ഷൻ എൻ കെ ബിജുമോൻ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷ സുലഭ ഷാജി, ഐസിഡിഎസ് സൂപ്പർവൈസർ ജീന വർഗീസ്, വിമൺ ഫെസിലിറ്റേറ്റർ രഞ്‌ജു, പഞ്ചായത്ത് സെക്രട്ടറി ആർ ആർ സൗമ്യറാണി, ഗ്രാമവികസന ഓഫീസർ രശ്‌മി എന്നിവർ സംസാരിച്ചു.









0 comments