കളർകോട്‌ അപകടം; 
വാഹന ഉടമയ്‌ക്കെതിരെ കേസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 12:22 AM | 0 min read

 

ആലപ്പുഴ
കളർകോട്‌ അപകടത്തിൽപെട്ട മെഡിക്കൽ വിദ്യാർഥികൾക്ക്‌ വാഹനം വിട്ടുനൽകിയ കാക്കാഴം സ്വദേശി ഷാമിൽഖാനെതിരെ എൻഫോഴ്‌സ്‌മെന്റ്‌ ആർടിഒ കേസെടുത്തു. സ്വകാര്യ വാഹനമായി രജിസ്‌റ്റർചെയ്‌ത കെഎൽ 29 സി 1177 ഷെവർലെ ടവേര കാർ ടാക്‌സിയായി വാടകയ്‌ക്ക്‌ നൽകിയതിനാണ്‌ കേസ്‌. 
വിദ്യാർഥി ഗൗരിശങ്കറിന്റെ ഗൂഗിൾപേ അക്കൗണ്ടിൽനിന്ന്‌ 1000 രൂപ ഷാമിലിന്‌ ലഭിച്ചെന്ന്‌ കണ്ടെത്തിയിരുന്നു. എന്നാൽ വാഹനം പരിചയത്തിന്റെ പേരിൽ നൽകിയെന്നായിരുന്നു ഷാമിൽ എൻഫോഴ്‌സ്‌മെന്റ്‌ ആർടിഒയ്‌ക്ക്‌ നൽകിയ മൊഴി.  വെള്ളിയാഴ്‌ച എൻഫോഴ്‌സ്‌മെന്റ്‌ ആർടിഒ മുമ്പാകെ ഹാജരായപ്പോഴും ഇദ്ദേഹം പഴയമൊഴിയിൽ ഉറച്ചുനിന്നു. 
 ഷാമിൽ വർഷങ്ങളായി വാഹനങ്ങൾ വാടകയ്‌ക്ക്​ നൽകാറുണ്ടെന്നും ഇതിനായി ഒന്നിലധികം വാഹനം സ്വന്തമായി ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഗൗരിശങ്കറിന്റെ മൊഴിയും ഗൂഗിൾപേ വഴി പണം കൈമാറിയ തെളിവുമടക്കമുള്ള റിപ്പോർട്ട്‌ ശനിയാഴ്‌ച എൻഫോഴ്‌സ്‌മെന്റ്‌ ആർടിഒ, ആലപ്പുഴ സിജെഎം കോടതിയിൽ സമർപ്പിക്കും. വാഹനത്തിന്റെ കേടുപാടുകളും ഫിറ്റ്‌നസും സംബന്ധിച്ച പരിശോധന പിന്നീട്‌ നടത്തും. 


deshabhimani section

Related News

0 comments
Sort by

Home