അമ്മയെ ആക്രമിച്ച യുവാവിന്‌ ആറര വർഷം തടവ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2024, 12:02 AM | 0 min read

 

മാവേലിക്കര
മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ ആക്രമിച്ച പ്രതിക്ക് ആറര വർഷം തടവും 26,000 രൂപ പിഴയും വിധിച്ച് മാവേലിക്കര അസി. സെഷൻസ് കോടതി ജഡ്‌ജി പി ബി അമ്പിളി ചന്ദൻ ഉത്തരവിട്ടു. തെക്കേക്കര കുറത്തികാട് കുഴിക്കാല വടക്കതിൽ തടത്തിൽ പ്രദീപിനെയാണ്‌ (39) ശിക്ഷിച്ചത്. 
  പരിക്കേറ്റ അമ്മ ജഗദമ്മ (65) നൽകിയ പരാതിയിൽ കുറത്തികാട് പൊലീസ് 2023 ഓഗസ്റ്റ് ഏഴിന് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. നിരന്തരം അമ്മയെ ആക്രമിച്ചതിന്റെ പേരിൽ പ്രദീപ് മുൻപും ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമം 323 പ്രകാരം ആറുമാസം തടവും ആയിരം രൂപ പിഴയും, 324 പ്രകാരം രണ്ടുവർഷം തടവും 562 (2) പ്രകാരം ഒരുവർഷം തടവും 308 പ്രകാരം മൂന്നുവർഷം തടവും 25,000 രൂപ പിഴയും ആണ് ശിക്ഷ. പിഴത്തുക ജഗദമ്മയ്ക്ക് നൽകണം. കസ്റ്റഡിയിൽ കഴിഞ്ഞ കാലാവധി ശിക്ഷയിൽ ഇളവ് ചെയ്യും. പ്രോസിക്യൂഷനായി ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ പി വി സന്തോഷ് കുമാർ ഹാജരായി. പ്രതിയെ റിമാൻഡിൽ പാർപ്പിച്ചാണ് വിചാരണ പൂർത്തിയാക്കിയത്.


deshabhimani section

Related News

View More
0 comments
Sort by

Home