ഓണാട്ടുകര ഇന്ന് ഓണാകും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2024, 12:53 AM | 0 min read

ആലപ്പുഴ
കൗമാര കലാമാമാങ്കത്തിന് കാർഷിക സംസ്കൃതിയുടെയും സമൃദ്ധിയുടെയും ചരിത്രമുറങ്ങുന്ന ഓണാട്ടുകരയിലെ കായംകുളത്ത്‌ വ്യാഴാഴ്ച തിരിതെളിയും. ആരവവും സൗഹൃദവും  വാശിയും നിറയുന്ന വേദികളിൽ നാടൊന്നാകെ ഒത്തുകൂടും. 
  വെള്ളി രാവിലെ ഒമ്പതിന്‌  വിദ്യാഭ്യാസ ഉപഡയറക്ടർ ഇ എസ്‌ ശ്രീലത പതാകയുയർത്തും.  മന്ത്രി വി ശിവൻകുട്ടി കലോത്സവം ഉദ്‌ഘാടനംചെയ്യും. യു പ്രതിഭ എംഎൽഎ അധ്യക്ഷയാകും. നഗരസഭ അധ്യക്ഷ പി ശശികല മുഖ്യപ്രഭാഷണം നടത്തും. മൂന്നിന്‌ വൈകിട്ട്‌ അഞ്ചിന്‌ മന്ത്രി സജി ചെറിയാൻ സമാപന സമ്മേളനം ഉദ്‌ഘാടനംചെയ്യും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ജി രാജേശ്വരി മുഖ്യപ്രഭാഷണം നടത്തും. മന്ത്രി പി പ്രസാദ്‌ സമ്മാനവിതരണം നടത്തും.
  വ്യാഴം, വെള്ളി, ശനി, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 316 ഇനങ്ങളിലായി ആറായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും. നഗരത്തിലെ വിവിധ സ്‌കൂളുകളിലെ 13 വേദികളിലാണ്‌ മത്സരങ്ങൾ. മുഖ്യവേദിയായി ഗവ.‌ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലും മറ്റുവേദികളായ ഗവ.‌ ബോയ്സ് ഹൈസ്കൂൾ, ഗവ.‌ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ, ബിഎഡ് സെന്റർ, സെന്റ്‌മേരീസ് ഹയർസെക്കൻഡറി സ്കൂൾ, എസ് എൻ വിദ്യാപീഠം, കായംകുളം ഗവ. യുപി സ്കൂൾ, കായംകുളം എൽപിഎസ്, ഓട്ടിസം സെന്റർ, ബിആർസി ഹാൾ എന്നിവിടങ്ങളിലുമാണ്‌ മത്സരങ്ങൾ.
 


deshabhimani section

Related News

View More
0 comments
Sort by

Home