ഗവ. കൊമേഴ്‌സ്യൽ ഇൻസ്‌റ്റിറ്റ്യൂട്ടിന്‌ പുതിയ കെട്ടിടമായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2024, 12:48 AM | 0 min read

ആലപ്പുഴ
ജില്ലാ പഞ്ചായത്ത് ഫാഷൻ ടെക്‌നോളജി രംഗത്ത് പ്രതിഭകളെ വാർത്തെടുക്കുന്ന സാങ്കേതിക സ്ഥാപനത്തിന്റെ പുതിയ മന്ദിരം പ്രവർത്തനമാരംഭിച്ചു. ദശാബ്‌ദങ്ങളായി അസൗകര്യങ്ങൾ നിറഞ്ഞ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഗവ. കൊമേഴ്സ്യൽ ഇൻസ്‌റ്റിറ്റ്യൂട്ടാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക്‌ സമീപം പുതുതായി പണികഴിപ്പിച്ച സ്വന്തം കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചത്. 
സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്‌ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ 120 വിദ്യാർഥികളാണുള്ളത്. ജില്ലാ പഞ്ചായത്തിന്റെ 2023–-- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. 
    എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി അധ്യക്ഷയായി. ഉന്നതവിജയികളായ വിദ്യാർഥികളെ വൈസ്‌പ്രസിഡന്റ്‌ എൻ എസ് ശിവപ്രസാദ് അനുമോദിച്ചു. എൽഎസ്ജിഡി അസിസ്‌റ്റന്റ്‌ എൻജിനിയർ എ സ്വരൂപ്, ഡെപ്യൂട്ടി ജോയിന്റ്‌ ഡയറക്‌ടർ കെ ആർ ദീപ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു, അംഗം ആർ റിയാസ്, പിടിഎ പ്രസിഡന്റ്‌ അണ്ണാദുരൈ, ഇൻസ്‌റ്റിറ്റ്യൂട്ട് സൂപ്രണ്ട് ടി എസ് മെറീന, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ആർ ദേവദാസ് എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home