സഹായിയെക്കുറിച്ച്‌ സൂചന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 02:10 AM | 0 min read

 
മാരാരിക്കുളം 
മണ്ണഞ്ചേരിയിലെ മോഷണക്കേസുകളിൽ പിടിയിലായ കുറുവ സംഘാംഗം സന്തോഷ് സെൽവത്തെ വെള്ളിയാഴ്ച വൈകിട്ട് തിരികെ കോടതിയിൽ ഹാജരാക്കി ജയിലിൽ അടച്ചു. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കഴിഞ്ഞ ചൊവ്വാഴ്ച‌യാണ്  അഞ്ച്  ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽവിട്ടത്. ഒരുദിവസം നേരത്തെയാണ് പ്രതിയെ തിരികെ കൊടുത്തത്. വൈകിട്ട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ കോടതി വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. 
     പ്രതിയെ തമിഴ്‌നാട്ടിലെ വീട്ടിൽ തെളിവെടുപ്പിന് എത്തിക്കാൻ  പൊലീസ് ആദ്യം തീരുമാനിച്ചെങ്കിലും സുരക്ഷാകാരണങ്ങളാൽ വേണ്ടെന്നുവെച്ചു. തമിഴ്‌നാട്ടിലെ മാധ്യമങ്ങളിൽ ഉൾപ്പെടെ കേരളത്തിൽ ഇവർ നടത്തിയ മോഷണത്തിന്റെ  വാർത്തകൾ പ്രചരിച്ചതോടെ സന്തോഷ് സെൽവവുമായി അടുപ്പമുള്ളവരെല്ലാം ഒളിവിലാണ്. മണ്ണഞ്ചേരി സ്റ്റേഷൻ ഇൻസ്‌പെക്ടർ പി ജെ ടോൺസണും സംഘവും രഹസ്യമായി അവിടെ പോയിരുന്നു. ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. മണ്ണഞ്ചേരിയിലെ മോഷണത്തിന് സന്തോഷിനൊപ്പം ഉണ്ടായിരുന്ന പ്രതിയെ സംബന്ധിച്ചും വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇയാളെ കണ്ടെത്താൻ  കഴിഞ്ഞിട്ടില്ല.


deshabhimani section

Related News

View More
0 comments
Sort by

Home