ശതാബ്ദിനിറവിൽ കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2024, 01:15 AM | 0 min read

ചേർത്തല
കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂൾ ശതാബ്ദിനിറവിൽ. ആഘോഷത്തോടനുബന്ധിച്ച്‌ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കും. വെള്ളി പകൽ രണ്ടിന്‌ വിളംബരഘോഷയാത്ര നടക്കും. 1500ലധികം കുട്ടികളാണ്‌ ഇവിടെയുള്ളത്‌. പഠന–-പാഠ്യേതര മേഖലകളിൽ മികച്ച പ്രതിഭകളെ സൃഷ്ടിച്ചതാണ്‌ സ്‌കൂളിന്റെ ചരിത്രം. 
ക്ഷേത്രസന്നിധിയിലെ കളിത്തട്ടിൽ 12 കുട്ടികളുമായി 1924 മെയ് 19നാണ് വിദ്യാലയം ആരംഭിച്ചത്. വിദ്യാഭ്യാസത്തിന് അവസരം നിഷേധിക്കപ്പെട്ട സാധാരണ കുടുംബങ്ങളിലെ കുട്ടികൾക്ക്‌ ഇവിടം ആശ്രയമായി. 1927ൽ സ്‌കൂൾകെട്ടിടം നിർമിച്ചു. 1947ലാണ് ഹൈസ്‌കൂൾക്ലാസ്‌ തുടങ്ങിയത്. ആൺ–-പെൺകുട്ടികൾക്ക്‌  രണ്ട്‌ സ്‌കൂളുകളായി. 1997ൽ വൊക്കേഷണൽ ഹയർസെക്കൻഡറിയും 2000ൽ ഹയർസെക്കൻഡറിയുമായി. 
ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി 26ന്‌ പകൽ 10.30ന്‌ ക്ഷേത്രാങ്കണത്തിൽ സാംസ്‌കാരികസമ്മേളനം ചേരും. മന്ത്രിമാരായ വി ശിവൻകുട്ടി, പി രാജീവ്‌, പി പ്രസാദ്‌, പി പി ചിത്തരഞ്ജൻ എംഎൽഎ, എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവർ പങ്കെടുക്കും. വെള്ളിയാഴ്‌ച‌ ദേശീയപാതയിൽ കണിച്ചുകുളങ്ങര കവലയിൽനിന്ന്‌ സ്‌കൂളിലേക്ക്‌ വിളംബരഘോഷയാത്ര പുറപ്പെടും. 25ന്‌ സ്‌കൂൾ ഓഡിറ്റോറിയത്തിൽ കൊച്ചിൻ ജൂബിലി ജോക്‌സിന്റെ ‘കോമഡി കില്ലാഡീസ്‌’ അരങ്ങേറും.

 



deshabhimani section

Related News

View More
0 comments
Sort by

Home