വി കെ സോമന് നാടിന്റെ സ്‌മരണാഞ്ജലി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2024, 01:33 AM | 0 min read

 

ആലപ്പുഴ
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും കർഷകത്തൊഴിലാളി യൂണിയൻ നേതാവും ആലപ്പുഴ നഗരസഭാധ്യക്ഷനുമായിരുന്ന വി കെ സോമന് നാടിന്റെ സ്‌മരണാഞ്ജലി. സിപിഐ എം ആലപ്പുഴ ഏരിയ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തിയും വി കെ സോമന്റെ ഛായാചിത്രത്തിൽ പുഷ്‌പാർച്ചന നടത്തിയുമാണ് അനുസ്‌മരിച്ചത്. 
സിപിഐ എം ജില്ലാക്കോടതി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം ഏരിയ സെക്രട്ടറി അജയസുധീന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. വി സി സുഭാഷ് അധ്യക്ഷനായി. വി ബി അശോകൻ, കെ കെ ജയമ്മ, പി കെ സുധീഷ് തുടങ്ങിയവർ സംസാരിച്ചു.
പുന്നമട ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം ഏരിയ സെക്രട്ടറി അജയസുധീന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. വി കെ രവീന്ദ്രൻ അധ്യക്ഷനായി. വി ബി അശോകൻ, ഡി ലക്ഷ്‌മണൻ, കെ കെ ജയമ്മ, ഡി സലിംകുമാർ എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home