മണ്ണാറശാല യുപി സ്‌കൂളിന്‌ ഓവറോൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2024, 01:26 AM | 0 min read

ഹരിപ്പാട്
ഉപജില്ലാ കലോത്സവത്തിൽ ഇത്തവണയും മണ്ണാറശാല യുപി സ്‌കൂളിന് ഓവറോൾ കിരീടം. പങ്കെടുത്ത നാല് വിഭാഗങ്ങളിലും ഒന്നാംസ്ഥാനം നേടിയാണ് ചരിത്രവിജയം സ്വന്തമാക്കിയത്. 
എൽപി ജനറൽ വിഭാഗത്തിൽ പങ്കെടുത്ത 13 ഇനങ്ങളിൽ 12ലും സ്‌കൂൾ എ ഗ്രേഡ് നേടി. യുപി ജനറൽ വിഭാഗത്തിൽ പങ്കെടുത്ത 16 ഇനങ്ങളിലും എ ഗ്രേഡ് നേടി. യുപി സംസ്‌കൃതത്തിൽ 18 ഇനങ്ങളിൽ മത്സരിച്ച്‌ 13 ഒന്നാംസ്ഥാനം നേടി. എൽപി അറബിയിൽ ഒമ്പത് ഇനങ്ങളിൽ അഞ്ച് ഒന്നാംസ്ഥാനം നേടി.
സ്‌കൂളിന്റെ ശതാബ്‌ദി ആഘോഷ വർഷത്തിൽ മികച്ച വിജയം സ്വന്തമാക്കിയ വിദ്യാർഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും രക്ഷിതാക്കളെയും സ്‌കൂൾ മാനേജർ എം കെ പരമേശ്വരൻനമ്പൂതിരി, പ്രഥമാധ്യാപിക കെ എസ് ബിന്ദു, പിടിഎ പ്രസിഡന്റ് സി പ്രകാശ് തുടങ്ങിയവർ അനുമോദിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home