ഹോട്ടൽ ഉടമകളുടെ 
ജിഎസ്‌ടി ഓഫീസ് മാർച്ച്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 13, 2024, 01:25 AM | 0 min read

ആലപ്പുഴ
കെട്ടിടവാടകയ്‌ക്ക്‌ പുറമെ ഹോട്ടൽ ഉടമകൾ ജിഎസ്ടിയും അടയ്‌ക്കണമെന്ന കേന്ദ്രനിയമത്തിനെതിരെ ഹോട്ടൽ ഉടമകൾ സെൻട്രൽ ജിഎസ്ടി  ഓഫീസിലേക്ക്‌ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. 
കേരള ഹോട്ടൽ ആൻഡ്‌ റെസ്‌റ്റോറന്റ്‌ അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ചും ധർണയും സംസ്ഥാന പ്രസിഡന്റ്‌ ജി ജയപാൽ ഉദ്ഘാടനംചെയ്‌തു. കെട്ടിടവാടകയ്‌ക്ക്‌ പുറമെ ഹോട്ടൽ ഉടമകൾ ജിഎസ്ടി കൂടി അടയ്‌ക്കണമെന്ന നിയമത്തിനെതിരെ സംസ്ഥാന വ്യാപകമായാണ്‌ സമരം. നിലവിലെ നിയമം വിലക്കയറ്റത്തിന് കാരണമാകും. ഹോട്ടൽ, ബേക്കറി ഉടമകൾക്ക് ജിഎസ്ടി ഒരു ശതമാനമായി കുറയ്‌ക്കണമെന്ന്‌ ഹോട്ടൽ വ്യാപാരികൾ ആവശ്യപ്പെട്ടു. 
  അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ എസ് മനാഫ് കുബാബ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി റോയ് ജി മഡോണ, ജില്ലാ സെക്രട്ടറി നാസർ ബി താജ്, ട്രഷറർ ലക്ഷ്‌മി നാരായണൻ, ബേക്ക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ജോളിച്ചൻ, എ ഇ നവാസ്, മോഹൻദാസ്, മുഹമ്മദ് കോയ, രാജേഷ് പഠിപ്പുര, സൂര്യ സുവി, മുബാറക് ചില്ലിസ്, എം എ കരിം, വി മുരളീധരൻ, എസ് കെ നസീർ, ദീലിപ് മൂലയിൽ, ബിജു അൻബേംക്, അബ്‌ദുൾ നസീർ, രതീഷ്,  രാജേഷ് ഉടുപ്പി, അംറസ് സനാ, ഷാജി കുട്ടനാട് എന്നിവർ സംസാരിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Home