ചെങ്ങന്നൂർ ഗവ. ഐടിഐ 
എൻഎസ്എസിന് സംസ്ഥാന പുരസ്കാരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2024, 02:01 AM | 0 min read

ചെങ്ങന്നൂർ 
ചെങ്ങന്നൂർ ഗവ. ഐടിഐ നാഷണൽ സർവീസ്‌ സ്‌കീം (എൻഎസ്എസ്) യൂണിറ്റ് ആലാ പഞ്ചായത്തിലെ പെണ്ണുക്കര പള്ളിമുക്ക് ജങ്ഷനിൽ  നിർമിച്ച സ്നേഹാരാമത്തിന് സംസ്ഥാന എൻഎസ്എസ് പുരസ്കാരം. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ അന്തർദേശീയ പ്രശംസ നേടിയ സംസ്ഥാന എൻഎസ്എസ് സെല്ലിന്റെ ഫ്ലാഗ്ഷിപ്പ് പ്രോഗ്രാമാണ് സ്നേഹാരാമം പദ്ധതി.
പങ്കാളികളായ 3000 എൻഎസ്എസ് യൂണിറ്റുകളിൽ നിന്ന് അവാർഡിന് അർഹരായ യൂണിറ്റുകൾക്ക് സംസ്ഥാന എൻഎസ്എസ് പുരസ്കാര ദാന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ആർ ബിന്ദു എന്നിവർ അവാർഡുകൾ നൽകി. ചെങ്ങന്നൂർ ഐടിഐ പ്രിൻസിപ്പൽ സി എൽ അനുരാധ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആർ വരുൺ ലാൽ എന്നിവർ ചേർന്ന്  അവാർഡ് ഏറ്റുവാങ്ങി. 
പെണ്ണുക്കര യുപിഎസിൽ കഴിഞ്ഞ ഡിസംബറിൽ സപ്തദിന സഹവാസ ക്യാമ്പിന്റെ പ്രോജക്ട് വർക്കിൽ ഉൾപ്പെടുത്തി യൂണിറ്റ് നിർമിച്ച സ്നേഹാരാമം പുതുവർഷ സമ്മാനമായി ജനുവരി ഒന്നിന് പഞ്ചായത്തിന് കൈമാറി. ആലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ആർ മുരളീധരൻപിള്ള, പഞ്ചായത്തംഗം സീമ ശ്രീകുമാർ, ഐടിഐ ജീവനക്കാരായ കെ  രാജൻ , ഇ  നൗഫൽ , പി എസ്  ശ്രീജിത്ത് , ശ്യാം പ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നത്. 


deshabhimani section

Related News

View More
0 comments
Sort by

Home