സർക്കാരിന്‌ അഭിവാദ്യവുമായി 
ജീവനക്കാരും അധ്യാപകരും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2024, 02:40 AM | 0 min read

ആലപ്പുഴ 
കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനിടയിലും സംസ്ഥാന സർക്കാർ ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചതിൽ ആഹ്ലാദം അറിയിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തിൽ  സർക്കാർ ജീവനക്കാരും അധ്യാപകരും  പ്രകടനം നടത്തി. കലക്ടറേറ്റിനു മുന്നിൽ   ജില്ലാ സെക്രട്ടറി സി സിലീഷ് ഉദ്ഘാടനംചെയ്തു. കെഎസ്ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി ജിജോ ജോസഫ് അധ്യക്ഷനായി. കെജിഒഎ ജില്ലാ സെക്രട്ടറി രമേശ്‌ ഗോപിനാഥ്, കെജിഎൻഎ സംസ്ഥാന സെക്രട്ടറി എൽ ദീപ, എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ബി സന്തോഷ്‌ എന്നിവർ സംസാരിച്ചു. 
  മെഡിക്കൽ കോളേജ് ഏരിയയിൽ എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എൽ മായ ഉദ്ഘാടനംചെയ്തു. സി സി നയനൻ, ബിബിൻ ബി ബോസ് എന്നിവർ സംസാരിച്ചു. മാവേലിക്കരയിൽ സംസ്ഥാന കമ്മിറ്റി അംഗം പി സജിത്ത് ഉദ്ഘാടനംചെയ്തു. പി സി ശ്രീകുമാർ, കെ ജി അനീഷ്, അനിൽ എന്നിവർ സംസാരിച്ചു. ഹരിപ്പാട്‌  ജില്ലാ പ്രസിഡന്റ്‌ പി പി അനിൽകുമാർ ഉദ്ഘാടനംചെയ്തു. ചേർത്തലയിൽ ടി ജെ അജിത്ത് ഉദ്ഘാടനംചെയ്തു. എൻ ആർ സീത, പി എസ് വിനോദ്, പി ഗിരീഷ് എന്നിവർ സംസാരിച്ചു. ചെങ്ങന്നൂരിൽ ബി സുബിത്ത് ഉദ്ഘാടനംചെയ്തു. ജെ സജുദേവ് സംസാരിച്ചു. ടൗൺ ഏരിയയിൽ കെ എ പ്രേംജി ഉദ്ഘാടനംചെയ്തു. കായംകുളത്ത്  അജിത്ത് എസ് ചന്ദ്രൻ ഉദ്ഘാടനംചെയ്തു. പി ബാബു സംസാരിച്ചു.


deshabhimani section

Related News

0 comments
Sort by

Home