കെജിഒഎ യാത്രയയപ്പ് നൽകി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 18, 2024, 02:07 AM | 0 min read

ആലപ്പുഴ
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എ ആർ സുന്ദർലാൽ (എക്‌സിക്യൂട്ടീവ് എൻജിനിയർ, എൽഎസ്ജിഡി), ജില്ലാ ജോയിന്റ് സെക്രട്ടറി പി ബി കൃഷ്‌ണകുമാർ (അഡ്മിനിസ്ട്രേറ്റീവ് അസിസ്‌റ്റന്റ്‌, പൊതുവിദ്യാഭ്യാസ വകുപ്പ്), ജില്ലാ സെക്രട്ടറിയറ്റംഗം വി ജി രഘുനാഥൻ (ജോയിന്റ് കമീഷണർ –- ജിഎസ്ടി), ജില്ലാ കമ്മിറ്റി അംഗം വി എം സജി (പഞ്ചായത്ത് സെക്രട്ടറി) എന്നിവർക്ക് യാത്രയയപ്പ് നൽകി. 
യാത്രയയപ്പ് യോഗം സിഐടിയു ദേശീയ കൗൺസിൽ അംഗം ആർ നാസർ ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് ജെ പ്രശാന്ത് ബാബു അധ്യക്ഷനായി. കെജിഒഎ സംസ്ഥാന പ്രസിഡന്റ് എസ് ആർ മോഹനചന്ദ്രൻ, സംസ്ഥാന വൈസ്‌പ്രസിഡന്റ് ഡോ. സിജി സോമരാജൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം സി കെ ഷിബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി വി ജിൻരാജ്, കെ എം ഷെരീഫ്, ആർ രാജീവ്, എസ് രാജലക്ഷ്‌മി, കെ സീന എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി രമേശ് ഗോപിനാഥ്‌, ജില്ലാ ജോയിന്റ് സെക്രട്ടറി ദേവരാജ് പി കർത്ത എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home