പുന്നപ്ര–-വയലാർ: വയലാറിൽ 
രക്തസാക്ഷി വാരാചരണ കമ്മിറ്റിയായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 14, 2024, 01:31 AM | 0 min read

 
ചേർത്തല
പുന്നപ്ര–-വയലാർ സമരത്തിന്റെ 78–-ാം വാർഷിക വാരാചരണത്തിന്‌ കമ്മിറ്റി രൂപീകരിച്ചു. വയലാർ രക്തസാക്ഷിമണ്ഡപം കേന്ദ്രീകരിച്ച്‌ സംഘടിപ്പിക്കുന്ന അനുസ്‌മരണ പരിപാടികൾക്കാണ്‌ മുന്നൊരുക്കം. 
സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ യോഗം ഉദ്‌ഘാടനംചെയ്‌തു. മന്ത്രി പി പ്രസാദ്‌, സി ബി ചന്ദ്രബാബു, ടി ടി ജിസ്‌മോൻ എന്നിവർ സംസാരിച്ചു. എം സി സിദ്ധാർഥൻ അധ്യക്ഷനായി. പി കെ സാബു സ്വാഗതംപറഞ്ഞു. കെ പ്രസാദ്‌, എ എം ആരിഫ്‌, എൻ പി ഷിബു, എൻ ആർ ബാബുരാജ്‌, എൻ എസ്‌ ശിവപ്രസാദ്‌, ഡി സുരേഷ്‌ബാബു, എം കെ ഉത്തമൻ എന്നിവർ പങ്കെടുത്തു.
എം സി സിദ്ധാർഥൻ പ്രസിഡന്റും പി കെ സാബു സെക്രട്ടറിയുമായുള്ളതാണ്‌ കമ്മിറ്റി. മറ്റ്‌ ഭാരവാഹികൾ: കെ പ്രസാദ്‌, ജി വേണുഗോപാൽ, എം കെ ഉത്തമൻ, മനു സി പുളിക്കൽ, എ എം ആരിഫ്‌, ദലീമ എംഎൽഎ, എൻ ആർ ബാബുരാജ്‌, എൻ പി ഷിബു, കെ വി ദേവദാസ്‌, യു ജി ഉണ്ണി, എ എസ്‌ സാബു, ജി ബാഹുലേയൻ, പി ഷാജിമോഹൻ, ഷേർളി ഭാർഗവൻ, പി ഡി രമേശൻ, കെ കെ ചെല്ലപ്പൻ, എം ജി നായർ, എസ്‌ വി ബാബു, എൻ എസ്‌ ശിവപ്രസാദ്‌, കെ കെ സിദ്ധാർഥൻ, ടി പി സതീശൻ, എസ്‌ പ്രകാശൻ, ടി ആനന്ദൻ, ഡി സുരേഷ്‌ബാബു, പി എം അജിത്‌കുമാർ, ടി ടി ജിസ്‌മോൻ, ആർ സുഖലാൽ, കെ ഉമയാക്ഷൻ, എ പി പ്രകാശൻ, സന്ധ്യ ബെന്നി, ബീന അശോകൻ, കെ ബി ബിമൽറോയ്‌, എസ്‌ പ്രകാശൻ(വൈസ്‌ പ്രസിഡന്റുമാർ), ബി വിനോദ്‌, കെ ബാബുലാൽ (ജോ. സെക്രട്ടറിമാർ). 14, 15, 16 തീയതികളിൽ മേഖലായോഗങ്ങൾ ചേരും. 19ന്‌ മുമ്പ്‌ വാർഡ്‌ യോഗങ്ങൾ പൂർത്തിയാകും.


deshabhimani section

Related News

View More
0 comments
Sort by

Home