പി സുധാകരൻ സ്മാരക 
പുരസ‍്കാരം സമ്മാനിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 08, 2024, 12:19 AM | 0 min read

മാവേലിക്കര
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും ആലപ്പുഴ ജില്ലാ സെക്രട്ടറിയും കർഷക സംഘം നേതാവുമായിരുന്ന പി സുധാകരന്റെ 18–-ാം ചരമവാർഷികദിനാചരണത്തോടനുബന്ധിച്ച്  കുടുംബ ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു. 
 കട്ടച്ചിറ തുരുത്തുവിളയിൽ വീട്ടുവളപ്പിൽ നടന്ന ചടങ്ങിൽ പ്രൊഫ. എം കെ സാനു പുരസ്‌കാരങ്ങൾ  സമ്മാനിച്ചു. 
മികച്ച പൊതുപ്രവർത്തകനുള്ള അവാർഡ് മുതിർന്ന സിപിഐ എം നേതാവ്‌ പാലോളി മുഹമ്മദ് കുട്ടിക്കും മികച്ച സംരംഭകനും ജീവകാരുണ്യ പ്രവർത്തകനുമുള്ള അവാർഡ് ഗോകുലം ഗോപാലനും മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡ് 24 ന്യൂസ് അസി. എക്‌സിക്യൂട്ടീവ്‌ എഡിറ്റർ ദീപക് ധർമടത്തിനുമാണ് നൽകിയത്.
സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്തു. എ എം ഹാഷിർ അധ്യക്ഷനായി. എസ് അജോയ്‌കുമാർ സ്വാഗതം പറഞ്ഞു. 
 സേവനം പൂർത്തിയാക്കിയ ജവാൻമാർക്കും വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവർക്കുമുള്ള പുരസ്‌കാരങ്ങൾ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസറും യു പ്രതിഭ എംഎൽഎയും വിതരണം ചെയ്തു.  ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ്‌ രവീന്ദ്രൻ പൊയിലൂർ മുഖ്യാതിഥിയായി. ഫാ.ജോർജ് പെരുമ്പട്ടേത്ത്, കെ രാഘവൻ, ജി ഹരിശങ്കർ, ജി രാജമ്മ, കോശി അലക്സ്, ലീല അഭിലാഷ്, ജി അജയകുമാർ, ജി രമേശ്‌കുമാർ, കെ ദീപ, എസ് ജ്യോതികുമാർ എന്നിവർ പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home