മാലിന്യമുക്ത നവകേരളം കാമ്പയിൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 05, 2024, 01:41 AM | 0 min read

തകഴി 
മാലിന്യമുക്ത നവകേരള പരിപാടിയിൽ തകഴി പഞ്ചായത്തിൽ ജനകീയ കാമ്പയിൻ തുടങ്ങി. തകഴി- ആറാട്ടുകടവ് തോട് ശുചീകരണം ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു ഉദ്ഘാടനംചെയ്‌തു. തകഴി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് അജയകുമാർ അധ്യക്ഷനായി. വൈസ്‌പ്രസിഡന്റ്‌ അംബിക ഷിബു, സ്ഥിരംസമിതി അധ്യക്ഷൻ കെ ശശാങ്കൻ,  സ്ഥിരംസമിതി അധ്യക്ഷൻ ജയചന്ദ്രൻ കലാങ്കേരി, പഞ്ചായത്തംഗങ്ങളായ മോൻസി കരിക്കംപള്ളി, പഞ്ചായത്ത്‌ സെക്രട്ടറി സുരേഷ് എന്നിവർ സംസാരിച്ചു. തകഴി ദേവസ്വം ബോർഡ് സ്‌കൂളിലെ ജെആർസി വിദ്യാർഥികൾ, എൻഎസ്എസ്‌ വളന്റിയേഴ്സ്, അധ്യാപകർ, ഹരിതകർമസേനാംഗങ്ങൾ എന്നിവരുടെ പങ്കാളിത്തത്തോടെ ശുചീകരണവും പ്രതിജ്ഞയും നടത്തി.
 


deshabhimani section

Related News

View More
0 comments
Sort by

Home