കോട്ടപ്പറമ്പൻ ജേതാവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 22, 2024, 12:25 AM | 0 min read

 തകഴി 

മുട്ടാർ ചലഞ്ച് ആർട്ട്സ് ആന്റ്‌ സ്പോർട്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ കൈതത്തോട് ജലോത്സവത്തിൽ ഇസ്രായേൽ ബോട്ട് ക്ലബ്, കോമങ്കരി തുഴഞ്ഞ കോട്ടപ്പറമ്പൻ ജേതാക്കളായി. രണ്ടാം സ്ഥാനം സെന്റ്‌ ജോസഫ് ബോട്ട് ക്ലബ് കായൽപുറം തുഴഞ്ഞ അശാ പുളിക്കക്കളം. വെപ്പ് ബി ഗ്രേഡിൽ മുല്ലപ്പുഴശ്ശേരി ബോട്ട് ക്ലബ് ആറന്മുള തുഴഞ്ഞ പി ജി കരിപ്പുഴ ഒന്നാമതെത്തിയപ്പോൾ  ബ്രദേഴ്സ്' ബോട്ട് ക്ലബ് കാരിക്കുഴിയുടെ പുന്നത്രപുരയ്ക്കൽ രണ്ടാംസ്ഥാനം നേടി. 
   ഇരുട്ടു കുത്തിയിൽ ടൗൺ ബോട്ട് ക്ലബ് കുട്ടനാടിന്റെ  ജലറാണി ഒന്നാമതും , കൊണ്ടാക്കൽ ബോട്ട് ക്ലബിന്റെ കുറുപ്പുപറമ്പൻ രണ്ടാമതും എത്തി. ഫൈബർ വള്ളങ്ങളുടെ മത്സരത്തിൽ ക്ലാസിക് കരീപ്പുഴ തുഴഞ്ഞ പുത്തൻകണ്ടത്തിൽ ഒന്നാമതെത്തിയപ്പോൾ പള്ളിപ്പാട് ബോട്ട് ക്ലബിന്റെ സെന്റ്‌ആന്റണീസിനാണ് രണ്ടാം സ്ഥാനം.കോട്ടപ്പറമ്പൻ വള്ളത്തിന്റെ  ക്യാപ്റ്റൻ പ്രീത കൊച്ചുമോൻ, ലാലിമുട്ടാർ മെമ്മോറിയൽ എവർ റോളിങ് ട്രോഫി ആർസി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റെജി ചെറിയാനിൽ നിന്നും ഏറ്റുവാങ്ങി.ജനപ്രതിനിധികളും വിശിഷ്ടാതിഥികളും ഒരുമിച്ചു ചേർന്നു നിലവിളക്കു കൊളുത്തി ജലോത്സവം ഉദ്‌ഘാടനം ചെയ്തു.
ജലോത്സവ സമിതി ചെയർമാൻ തോമസ് കുട്ടി മാത്യു ചീരം വേലിൽ  അധ്യക്ഷനായി.  ലിജു എൽ കണിച്ചേരി മാസ്ഡ്രിലിനു നേതൃത്വം നൽകി. തലവടിപഞ്ചായത്ത് പ്രസിഡന്റ്‌ ഗായത്രി ബി നായർ മാസ്‌ഡ്രിൽ സല്യൂട്ട് സ്വീകരിച്ചു. ജില്ലാപഞ്ചായത്തംഗം ബിനു ഐസക്ക് രാജു ജല ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  പി കെ വേണുഗോപാൽ പുരസ്കാരം നടത്തി. ജലോത്സവ സമിതി വൈസ്ചെയർമാൻ സിജോയ് സി ചാക്കോ പതാക ഉയർത്തി. ക്ലബ് പ്രസിഡന്റ്‌ ജോബിൻ ജെ പൂയപ്പള്ളി, ജനറൽ കൺവീനർ കെ പി  കുഞ്ഞുമോൻ, രക്ഷാധികാരി സണ്ണി തോട്ടുകടവിൽ, പഞ്ചായത്തംഗം എബ്രഹാം ചാക്കോ എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home