പോസ്റ്റ് ഓഫീസിനു മുന്നിൽ 
ചെളിയും മാലിന്യവും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 18, 2024, 11:59 PM | 0 min read

മാന്നാർ
മാന്നാർ പോസ്റ്റ് ഓഫീസിനു മുന്നിൽ മാലിന്യം നിറയുന്നു. പ്രധാന തപാൽ ഓഫീസിന്റെ മുൻവശത്ത് കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ കാരണം പൊതുജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണ്. മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്ന് ചെളിയും മാലിന്യവും നിറഞ്ഞ് കാൽനടയാത്ര പോലും ദുഷ്‌കരമാണ്. സമീപത്തെ ഓടയിൽ മണ്ണും മാലിന്യങ്ങളും നിറഞ്ഞ്‌ നീരൊഴുക്ക് തടസപ്പെട്ടതോടെ പോസ്റ്റ് ഓഫീസ് ജങ്ഷൻ വെള്ളക്കെട്ടിലാവുന്നതും പതിവാണ്. 
പരാതിയേറിയതോടെ പഞ്ചായത്ത് അം​ഗത്തി​ന്റെ നേതൃത്വത്തിൽ മാലിന്യങ്ങളും മണ്ണും നീക്കിയെങ്കിലും വീണ്ടും പൂർവസ്ഥിതിയിലായി. രാത്രി‌ കച്ചവട സ്ഥാപനങ്ങളിലെ ചപ്പുചവറുകൾ ഇവിടെ നിക്ഷേപിക്കുന്നതായും ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.


deshabhimani section

Related News

View More
0 comments
Sort by

Home