ഉത്രട്ടാതി ജലമേള: ചെന്നിത്തല പള്ളിയോടം ഇന്ന് പുറപ്പെടും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 17, 2024, 12:22 AM | 0 min read

മാന്നാർ
ആറന്മുള ഉത്രട്ടാതി ജലമേളയിൽ പങ്കെടുക്കാൻ ചെന്നിത്തല തെക്ക് 93–--ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ പള്ളിയോടം ചൊവ്വ രാവിലെ 10ന് പള്ളിയോടക്കടവിൽനിന്ന് യാത്രയാകും. പള്ളിയോടത്തിന്റെ 130-–-ാം തിരുവാറന്മുള ദർശനയാത്രയോടനുബന്ധിച്ച് ചേർന്ന സാംസ്‌കാരിക സമ്മേളനം വലിയപെരുമ്പുഴ പള്ളിയോട കടവിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. കരയോഗം പ്രസിഡന്റ് ദീപു പടകത്തിൽ അധ്യക്ഷനായി. 
  വിദ്യാഭ്യാസ ക്യാഷ് അവാർഡും എൻഡോവ്മെന്റും കൊടിക്കുന്നിൽ സുരേഷ് എംപി വിതരണംചെയ്‌തു. എം മുരളി, ജേക്കബ് തോമസ് അരികുപുറം, എം വി ഗോപകുമാർ, സതീഷ് ചെന്നിത്തല, സദാശിവൻപിള്ള, രവികുമാർ, ഉഷ ആർ പിള്ള, പുഷ്‌പലത മധു, അഭിലാഷ് തൂമ്പിനാത്ത്, സതീഷ് കൃഷ്‌ണൻ, ഗോപാലകൃഷ്‌ണപിള്ള, വിനീത് വി നായർ എന്നിവർ സംസാരിച്ചു. യുവനടന്മാരും പള്ളിയോടയാത്രയിലെ സജീവസാന്നിധ്യവുമായ അർജുൻ നന്ദകുമാർ, വിഷ്‌ണു മോഹൻ, ചെന്നിത്തല പള്ളിയോടത്തിന്റെ ചിത്രങ്ങൾ പകർത്തുന്ന ഫോട്ടോഗ്രാഫർ ബാബൂസ് പനച്ചമൂട്‌ എന്നിവരെ ചടങ്ങിൽ ആദരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home