യെച്ചൂരിക്ക് ആലപ്പുഴയുടെ അന്ത്യാഞ്ജലി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 15, 2024, 01:50 AM | 0 min read

 ആലപ്പുഴ

അന്തരിച്ച സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നാടിന്റെ അന്ത്യാഞ്ജലി. നൂറുകണക്കിന് ആളുകൾ അണിചേർന്ന് മൗനജാഥ, സർവകക്ഷി അനുശോചന യോഗം,  സിപിഐ എം ഏരിയ, ലോക്കൽ തലങ്ങളിൽ അനുസ്മരണം തുടങ്ങിയവയോടെയാണ്‌ വിപ്ലവ പ്രസ്ഥാനത്തിന്റെ നായകന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തിയത്‌. 
രാഷ്ട്രീയത്തിനതീതമായി എല്ലാവിഭാഗം ജനങ്ങളും അണിചേർന്ന മൗനജാഥ ആലപ്പുഴ ടൗൺ ഹാളിന് മുന്നിൽനിന്നാരംഭിച്ച് നഗരചത്വരത്തിന് സമീപം സമാപിച്ചു. തുടർന്ന്‌  സർവകക്ഷി അനുശോചന സമ്മേളനം ചേർന്നു. 
സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ അധ്യക്ഷനായി. പി പി ചിത്തരഞ്ജൻ എംഎൽഎ അനുശോചനപ്രമേയം അവതരിപ്പിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്‌, കെപിസിസി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ, കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ്‌ വി സി ഫ്രാൻസിസ്‌, സെക്രട്ടറി വാസുദേവൻനായർ, മുസ്‌ലിം ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ എ എം നസീർ, ആർഎസ്‌പി ജില്ലാ സെക്രട്ടറി ആർ ഉണ്ണികൃഷ്‌ണൻ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ ആർ ഭഗീരഥൻ, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ സുധീന്ദ്രൻ, കെഎസ്‌കെടിയു നേതാവ്‌ ഡി ലക്ഷ്‌മണൻ, നഗരസഭാധ്യക്ഷ കെ കെ ജയമ്മ എന്നിവർ പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home