ഉദ്യോഗസ്ഥരെ അപമാനിച്ചതില്‍ പ്രതിഷേധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 07, 2024, 12:13 AM | 0 min read

മാവേലിക്കര
നഗരസഭ 10–-ാം വാർഡിൽ കോട്ടാത്തോടിന് മുകളിലെ സ്ലാബ് തകർന്ന സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരോട് യുഡിഎഫ് കൗൺസിലർ അനി വർഗീസ് അപമര്യാദയായി പെരുമാറിയതിൽ നഗരസഭയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും പ്രതിഷേധയോഗം സംഘടിപ്പിച്ചു.
നഗരത്തിൽ മിൽമ സൊസൈറ്റിക്ക് മുന്നിൽനിന്ന്‌ കിഴക്കോട്ട് കോട്ടാത്തോടിന് മുകളിലുള്ള സ്ലാബിന്റെ ഒരു ഭാഗം ആഗസ്‌ത്‌ 29ന് വൈകിട്ട് അഞ്ചിനാണ് തകർന്നുവീണത്. നഗരസഭാ ചെയർമാനൊപ്പം ഓവർസിയറാണ് സ്ഥലപരിശോധനയ്‌ക്കെത്തിയത്. ഇദ്ദേഹത്തോട് ‘‘നീ ആരാടാ ഇവിടെ വരാൻ, നിന്റെ യോഗ്യത എന്താണ്, നിന്നെ ഞാൻ കാണിച്ചു തരാം’’ എന്നിങ്ങനെ  അനി വർഗീസ് ഭീഷണി മുഴക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
  തകർന്ന സ്ലാബുകൾ ഉടൻ പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം മാവേലിക്കര ടൗൺ വടക്ക് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. പത്താംവാർഡിലെ മുപ്പതോളം കുടുംബങ്ങളുടെ ആശ്രയമായ ഏകവഴിയാണ് തകർന്നത്. റോഡ് ആരംഭിക്കുന്ന സ്ഥലത്തെ കോൺക്രീറ്റ് ഒരാഴ്‌ചയായി തകർന്നുകിടക്കുകയാണ്. ഉടൻ അറ്റകുറ്റപ്പണി നടത്തി കോൺക്രീറ്റ് സ്ലാബ് പുനഃസ്ഥാപിക്കണമെന്നും പ്രസ്‌താവനയിൽ പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home