പുഷ്‌പാലയം 
പുഷ്‌പകുമാർ ലിറ്റററി പ്രൈസ് റഫീക്ക് അഹമ്മദിന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 11, 2024, 01:47 AM | 0 min read

കായംകുളം 
കവിയും പ്രഭാഷകനും അധ്യാപകനുമായിരുന്ന പുഷ്‌പാലയം പുഷ്‌പകുമാറിന്റെ ഓർമയ്ക്ക്‌ കണ്ടല്ലൂർ ‘കല’യുടെ നേതൃത്വത്തിൽ പുഷ്‌പാലയം പുഷ്‌പകുമാർ അനുസ്മരണസമിതി ഏർപ്പെടുത്തിയ പുഷ്‌പാലയം പുഷ്‌പകുമാർ ലിറ്റററി പ്രൈസ്‌ കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന്‌. 
സമഗ്രസംഭാവനകളെ മുൻനിർത്തിയാണ് പുരസ്‌കാരം. ചേപ്പാട് രാജേന്ദ്രനും പ്രൊഫ. ഡോ. അജു കെ നാരായണനും അടങ്ങിയ ജൂറിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്. 11,111 രൂപയും പ്രശസ്തിപത്രവുമാണ്‌ പുരസ്‌കാരം. പുഷ്‌പാലയം പുഷ്‌പകുമാറിന്റെ ഓർമദിനമായ സെപ്തംബർ അഞ്ചിന് പകൽ രണ്ടിന്‌ കണ്ടല്ലൂർ തെക്ക് മാടമ്പിൽ ശ്രീ ഭദ്ര ഓഡിറ്റോറിയത്തിൽ  മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ പുരസ്‌കാരം വിതരണംചെയ്യും. സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊഫ. ബി രാജീവൻ മുഖ്യാതിഥിയാകും.


deshabhimani section

Related News

View More
0 comments
Sort by

Home