അതിജീവനത്തിന്‌ വിജയമ്മയുടെ താലിയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 07, 2024, 01:18 AM | 0 min read

കായംകുളം
ദുരിതബാധിതർക്ക്‌ സാന്ത്വനമേകാൻ ഭർത്താവിന്റെ ഓർമദിനത്തിൽ താലിയൂരി നൽകി വീട്ടമ്മ. ഏവൂർ തെക്ക് പിച്ചിനാട്ട് വീട്ടിൽ ഗോപാലകൃഷ്‌ണന്റെ ഓർമദിനത്തിൽ ഭാര്യ വിജയമ്മയാണ്‌ വയനാടിന്റെ പുനർനിർമാണത്തിനായി ഡിവൈഎഫ്ഐ നടത്തുന്ന ക്യാമ്പയിനിലേക്ക്‌ പ്രവർത്തകർക്ക്‌ താലിയൂരി നൽകിയത്. 
ജില്ലാ പ്രസിഡന്റ്‌ എസ് സുരേഷ് കുമാർ, ട്രഷറർ രമ്യാ രമണൻ, രാമപുരം മേഖലാ സെക്രട്ടറി അഖിൽ എന്നിവർ ചേർന്ന്‌ ഏറ്റുവാങ്ങി. മകൻ രംജിത്ത് ഗോപാലൻ ബ്ലോക്ക് കമ്മിറ്റി അംഗമാണ്‌.


deshabhimani section

Related News

View More
0 comments
Sort by

Home