ത്വക്ക് രോഗ നിർണയ ക്യാമ്പ്

ആലപ്പുഴ
ജില്ലാ ലെപ്രസി യൂണിറ്റ്, പുന്നപ്ര വടക്ക് കുടുംബാരോഗ്യ കേന്ദ്രം, യുപിഎച്ച്‌സി മുല്ലാത്ത് വളപ്പ് എന്നിവ ചേർന്ന് സംഘടിപ്പിച്ച ത്വക്ക് രോഗ നിർണയ ക്യാമ്പ് പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം സുരേഷ്ബാബു അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസ് അസി. ലെപ്രസി ഓഫീസർ റഫീഖ് വിഷയം അവതരിപ്പിച്ചു. ഡോ. ഫിജി പീറ്റർ ക്ലാസെടുത്തു. ഫാ. ടിനു തോമസ്, ഡോ. ഷൈജു, ഡോ.അശ്വതി, എസ് ജയകൃഷ്‌ണൻ, എസ് സജീവ്‌കുമാർ എന്നിവർ സംസാരിച്ചു.









0 comments