Interview

വി ശിവൻ കുട്ടി

സീറ്റ് ഉറപ്പ്; അക്കാദമിക് നിലവാരം പ്രധാനം

v shivankutty green
avatar
ബിജോ ടോമി

Published on May 11, 2025, 04:58 PM | 2 min read

എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികൾക്കും പ്ലസ്‌ വൺ പ്രവേശനത്തിനുള്ള സീറ്റുകൾ ലഭ്യമാണോ


എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികൾക്കും പ്ലസ്‌ വൺ പ്രവേശനത്തിനുള്ള സീറ്റുകൾ ലഭ്യമാണോ എല്ലാ വിദ്യാർഥികൾക്കും ഒന്നാം വർഷ പ്രവേശനം ലഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം അധികമായി അനുവദിച്ച മുഴുവൻ സീറ്റുകളും നിലനിർത്തി. 64,040 മാർജിനൽ സീറ്റുകൾ അനുവദിച്ചു. മുൻവർഷങ്ങളിലേതുപോലെ മാർജിൻ സീറ്റിനായി കാത്തിരിക്കേണ്ട കാര്യമില്ല. ആദ്യ അലോട്ട്‌മെന്റിൽത്തന്നെ പരമാവധി കുട്ടികൾക്ക്‌ പ്രവേശനം ഉറപ്പാക്കുകയാണ്‌ ലക്ഷ്യം. 4,24,583 പേരാണ്‌ എസ്‌എസ്‌എൽസി വിജയിച്ചത്‌. നിലവിൽ പ്ലസ്‌വൺ പഠനത്തിന് ആകെ 4,74,917 സീറ്റ്‌ ലഭ്യമാണ്‌. ഇതിനുപുറമെ ഐടിഐ മേഖലയിൽ 61,429 സീറ്റും പോളിടെക്‌നിക്ക് മേഖലയിൽ 9990 സീറ്റും ഉപരിപഠനത്തിന് ലഭ്യമാണ്‌. മലപ്പുറം ജില്ലയിൽ 79,272 പേരാണ്‌ വിജയിച്ചത്‌. ഇവിടെ 81,182 സീറ്റ് ഉപരിപഠനത്തിന്‌ ലഭ്യമാണ്‌. ഐടിഐ, പോളിടെക്‌നിക് ഒഴികെയുള്ള കണക്കാണിത്‌.

വിജയശതമാനത്തിൽ നേരിയ കുറവ്‌ ഉണ്ടായിട്ടുണ്ട്‌. മുഴുവൻ വിഷയങ്ങളിലും എ പ്ലസ്‌ നേടിയവരുടെ എണ്ണവും കുറഞ്ഞു

കുട്ടികളുടെ അക്കാദമിക്‌ നിലവാരം കൂടുതൽ മെച്ചപ്പെടുത്താനാണ്‌ സർക്കാരിന്റെ പ്രഥമ പരിഗണന. മൂല്യനിർണയത്തിൽ കൂടുതൽ ജാഗ്രത പുലർത്തി. അർഹതയ്‌ക്ക്‌ അനുസരിച്ച്‌ മാത്രമാണ്‌ കുട്ടികൾക്ക്‌ മാർക്ക്‌ നൽകിയത്‌. ഒരു കുട്ടിയെപ്പോലും ഒമ്പതാം ക്ലാസിൽ തോൽപ്പിച്ചില്ല. എന്നാൽ, അക്കാദമിക്‌ നിലവാരം മെച്ചപ്പെടുത്താനുള്ള നടപടിയെടുത്തു. ഉയർന്ന ഗുണമേന്മയാണ്‌ നമുക്ക്‌ വേണ്ടത്‌. പിന്നോട്ടു പോയ സ്‌കൂളുകളെ സംബന്ധിച്ച്‌ അന്വേഷണം നടത്തി 31നകം റിപ്പോർട്ട്‌ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്‌. കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനുള്ള നടപടി തുടരും. അടുത്ത അക്കാദമിക്‌ വർഷംമുതൽ 5, 6, 7, 9 ക്ലാസുകളിൽ മിനിമം മാർക്ക്‌ നടപ്പാക്കും. 2024–-25 വർഷം എട്ടാം ക്ലാസിൽ മിനിമം മാർക്ക്‌ നടപ്പാക്കിയത്‌ വൻ വിജയമായിരുന്നു. ഓരോ ക്ലാസിലും കുട്ടികൾ ആർജിക്കേണ്ട ശേഷി നേടുന്നുണ്ടെന്ന്‌ ഉറപ്പാക്കിയാകും അടുത്ത ക്ലാസുകളിലേക്കുള്ള പ്രവേശനം.

എസ്‌സി, എസ്‌ടി വിഭാഗത്തിൽനിന്നുള്ളവർ പിന്നാക്കം നിൽക്കുന്നെന്ന്‌ ചിലർ ആരോപിച്ചിരുന്നു

ത്തരം ആരോപണങ്ങൾക്ക്‌ ഒരു അടിസ്ഥാനവുമില്ലെന്ന് തെളിയിക്കുന്നതാണ്‌ എസ്‌എസ്‌എൽസി ഫലം. എസ്‌സി വിഭാഗത്തിൽ -98.66 ശതമാനവും എസ്‌ടി വിഭാഗത്തിൽ 98.02 ശതമാനവുമാണ്‌ വിജയം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം പട്ടികജാതി, പട്ടികവർഗ മേഖലയിലെ കുട്ടികൾക്ക്‌ പ്രത്യേക പരിശീലനം നൽകിയിരുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തിലെ കണക്കുകൾ ഉയർന്നതാണ്‌.

വിദ്യാഭ്യാസ കലണ്ടർ അടുത്ത അക്കാദമിക്‌ വർഷം നടപ്പാക്കുമോ

വിദ്യാഭ്യാസ കലണ്ടർ സംബന്ധിച്ച്‌ വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോർട്ട്‌ ലഭിച്ചിട്ടുണ്ട്‌. ഇത്‌ വിശദമായി പരിശോധിച്ചതിനുശേഷം അടുത്ത അക്കാദമിക്‌ വർഷംതന്നെ നടപ്പാക്കും. അൺ എയ്‌ഡഡ്‌ സ്‌കൂളുകളിലടക്കം പരീക്ഷ നടത്തുന്നത്‌ സർക്കാരാണ്‌. അതുകൊണ്ട്‌ അക്കാദമിക്‌ കലണ്ടറും എങ്ങനെ ആ സ്ഥാപനങ്ങളിൽ നടപ്പാക്കാൻ കഴിയുമെന്ന്‌ പരിശോധിക്കണം. ഒന്നാം ക്ലാസ്‌ പ്രവേശനത്തിന്‌ ഒരു കാരണവശാലും പരീക്ഷ നടത്താൻ പാടില്ല. എൽഡിഎഫ്‌ സർക്കാരിന്റെ വിദ്യാഭ്യാസനയം എല്ലാവർക്കും ഒരുപോലെ സംരക്ഷണം കൊടുക്കുന്നതാണ്‌. 2025–-26 അക്കാദമിക്‌ വർഷം കലാ–-കായിക പ്രവർത്തനങ്ങൾക്ക്‌ കൂടുതൽ മുൻഗണന നൽകും.



deshabhimani section

Dont Miss it

Recommended for you

Home