"ചാക്കോച്ചനെ സർക്കാർ സ്കൂളിലേക്ക് ക്ഷണിക്കുന്നു"; ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയാമെന്ന് വിദ്യാഭ്യാസമന്ത്രി

Kunchakko Boban V Sivankutty

കുഞ്ചാക്കോ ബോബൻ, വി ശിവൻകുട്ടി.

വെബ് ഡെസ്ക്

Published on Aug 05, 2025, 05:58 PM | 1 min read

തിരുവനന്തപുരം: നടൻ കുഞ്ചാക്കോ ബോബനെ സർക്കാർ സ്കൂളിലേക്ക് സ്നേഹപൂർവം ക്ഷണിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഉച്ചഭക്ഷണ സമയത്ത് ഏതെങ്കിലും ഒരു സർക്കാർ സ്കൂളിൽ എത്തണമെന്നും കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കാമെന്നും മന്ത്രി പറഞ്ഞു. "മികച്ച ഭക്ഷണം നൽകേണ്ടത് ജയിലിലല്ല, സ്കൂൾ കുട്ടികൾക്കാണ്" എന്ന് ഒരു പൊതുപരിപാടിയിൽ നടൻ പറഞ്ഞതിനെ തുടർന്നാണ് മന്ത്രിയുടെ പ്രതികരണം.





"ചാക്കോച്ചൻ സദുദ്ദേശത്തോടെ പറഞ്ഞ കാര്യം ഇങ്ങിനെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്നാണ് മനസ്സിലാക്കുന്നത്. എന്തായാലും ഒരു സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണ സമയത്ത് സന്ദർശനം നടത്താൻ ചാക്കോച്ചനെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഞാനും വരാം. കുട്ടികൾക്കും സന്തോഷമാവും. കുഞ്ഞുങ്ങൾക്കൊപ്പം ഭക്ഷണവും കഴിക്കാം. സ്കൂൾ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയുകയും ചെയ്യാം."- ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home