"സീനിയർ പറഞ്ഞ കാര്യമാണ്, ഇപ്പോൾ കൈമലർത്തുന്നു"; മാപ്പ് പറഞ്ഞ് ടിനി ടോം

ടിനി ടോം, പ്രേം നസീർ
നടൻ പ്രേംനസീറിനെക്കുറിച്ച് നടത്തിയ പരാമർശത്തിൽ മാപ്പ് പറഞ്ഞ് നടനും മിമിക്രി താരവുമായ ടിനി ടോം. ഒരു അഭിമുഖത്തിൽ നിന്നുള്ള ഭാഗം ചുരണ്ടിയെടുത്തിട്ട് തെറ്റായിട്ട് വ്യാഖ്യാനിക്കുകയാണെന്നും പ്രേംനസീറിനെ ഒരു രീതിയിലും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചില്ലെന്നും ടിനി ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
”നസീര്‍ സാറിനെ ഞാന്‍ നേരിട്ട് കണ്ടിട്ടുപോലുമില്ല. ഒരു സീനിയർ പറഞ്ഞ കാര്യമാണ് പങ്കുവെച്ചത്. ഇപ്പോള്‍ അദ്ദേഹം കൈ മലര്‍ത്തുന്നുണ്ട്. അത് ഞാന്‍ അന്തരീക്ഷത്തില്‍ നിന്ന് ആവാഹിച്ച് എടുത്തതല്ല. കേട്ട വിവരം വച്ചിട്ട് പറഞ്ഞ ഒരു കാര്യമാണ്. അതിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു.”- ടിനി ടോം പറഞ്ഞു.
സിനിമകൾ ഇല്ലാതായതോടെ പ്രേം നസീർ എല്ലാ ദിവസവും മേക്കപ്പിട്ട് വീട്ടിൽ നിന്നിറങ്ങി അടൂർ ഭാസിയുടെയും ബഹദൂറിന്റെയും വീട്ടിൽ പോയി കരയുമായിരുന്നു എന്നായിരുന്നു ടിനി ടോമിന്‍റെ പ്രസ്താവന. പരാമർശം വിവാദമായതോടെ നിരവധി പേർ ടിനി ടോമിനെതിരെ രംഗത്തെത്തി. ഇതോടെയാണ് താരത്തിന്റെ വിശദീകരണം.
0 comments