‘എന്റെ വോട്ട്’ സ്വരാജിനാണ്; ഇതിൽ കൂടുതൽ വിശദീകരണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല: ഷഹബാസ് അമൻ

Shahabaz Aman supports M Swaraj

ഷഹബാസ് അമൻ, എം സ്വരാജ്

വെബ് ഡെസ്ക്

Published on Jun 14, 2025, 11:51 AM | 1 min read

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന് പിന്തുണയുമായി ഗസൽ ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമൻ. സ്വരാജിനെ ജയിപ്പിച്ചു കൊണ്ട് ഈ തെരഞ്ഞെടുപ്പിനെ നിലമ്പൂരിലെ വോട്ടർമാർക്ക് കുറച്ചുകൂടി രാഷ്‌ടീയമാനമുള്ള ഒന്നാക്കി മാറ്റാൻ കഴിയും. സ്വരാജുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ഇന്നേ വരെ നേരിട്ട് കണ്ടിട്ടുമില്ല, പക്ഷേ. ഈ തെരഞ്ഞെടുപ്പിൽ വോട്ട് സ്വരാജിനാണെന്നും ഷഹബാസ് സോഷ്യൽമീഡിയ പോസ്റ്റിൽ കുറിച്ചു.


ഷഹബാസ് അമന്റെ കുറിപ്പ് പൂർണരൂപം


നിലമ്പൂരിൽ നടക്കുന്നത് കേരളരാഷ്ട്രീയത്തിന്റെ വിധി നിശ്ചയിക്കുന്ന അതി നിർണ്ണായകമായ ഒരു മത്സരമാണ് എന്ന് കരുതുന്നില്ല. പാർട്ടികളുടെയും വ്യക്തികളുടെയും ‘അഭിമാനം’ അവിടെ നന്നായി വെല്ലുവിളിക്കപ്പെടുന്നുണ്ട് എന്ന് മാത്രം. എങ്കിലും,എം.സ്വരാജിനെ ജയിപ്പിച്ചു കൊണ്ട് ഈ തെരഞ്ഞെടുപ്പിനെ നിലമ്പൂരിലെ വോട്ടർമാർക്ക് താരതമ്യേന കുറച്ച് കൂടി രാഷ്‌ടീയമാനമുള്ള ഒന്നാക്കി മാറ്റാൻ കഴിയും.ഇനി തിരിച്ചായാൽപ്പോലും നിലവിലുള്ള ഇടതുപക്ഷ സർക്കാരിനെ സംബന്ധിച്ച് മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെടാൻ ( സ്ത്രീകളും ദളിത് വിഭാഗങ്ങളും ആദിവാസികളും ഉയർത്തുന്ന വിഷയങ്ങളെ കരുണയില്ലാതെയോ,പ്രകോപനപരമായോ,അവഗണനയോടെയോ സമീപിക്കാതിരുന്നാൽ) വേറെ തടസ്സങ്ങളൊന്നുമുള്ളതായി തോന്നുന്നില്ല. ഒറ്റ കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി. വെള്ളം കോരിയിട്ടില്ലെങ്കിലും കുടമിട്ടുടക്കരുത്!


സ്വരാജുമായി യാതൊരു ബന്ധവുമില്ല.ഇന്നേ വരെ നേരിട്ട് കണ്ടിട്ടില്ല.ഇനി പരിചയപ്പെടാൻ ആഗ്രഹിക്കുന്നുമില്ല.പക്ഷേ. ഈ തെരഞ്ഞെടുപ്പിൽ ‘എന്റെ വോട്ട്’ അയാൾക്കാണ്.ഇതിൽ കൂടുതൽ വിശദീകരണം സ്വന്തം രാഷ്ട്രീയ വോട്ടിനു ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.നന്ദി. എല്ലാവരോടും സ്നേഹം🕊️


(ഇത് ഇവിടെ നിന്ന് എടുത്ത് കൊണ്ട് പോകുന്നവർ മുഴുവനും കൊണ്ടുപോകണേ..ഈ പോസ്റ്റ്‌ തന്നെ വ്യക്തിപരമായ ഒരു കമന്റ് ആയത് കൊണ്ട് കമന്റിനുള്ള കമന്റിനു കമന്റ് ഉണ്ടായിരിക്കുന്നതല്ല)





deshabhimani section

Related News

View More
0 comments
Sort by

Home