"വയനാട്ടിൽ കോൺഗ്രസും ലീഗും ആർക്കാണ് വീട് പണിത് നൽകുന്നത് ?'' സോഷ്യൽ മീഡിയയിൽ കണക്ക് നിരത്തി ചർച്ച

mundakai
വെബ് ഡെസ്ക്

Published on Jul 13, 2025, 05:36 PM | 4 min read

യനാട് ദുരന്തത്തിന് ഇരയായവർക്ക് എത്ര വീടുകളാണ് ആവശ്യമായിട്ടുള്ളത്. പുനരധിവാസത്തിന് അപേക്ഷ നൽകിയവർ എല്ലാം സർക്കാരിന്റെ അർഹതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇനിയും ഏതാനും വീടുകൾ നിർമ്മിക്കാൻ സാധ്യത ബാക്കി കിടക്കുന്നുമുണ്ട്.


അപ്പോൾ കോൺഗ്രസും ലീഗും അവരുടെ വാഗ്ദാന പ്രകാരം നിർമ്മിച്ച് നൽകാൻ പോകുന്ന വീടുകൾ ആർക്കാവും. യൂത്ത് കോൺഗ്രസ് പ്രത്യേകമായും വീട് നിർമ്മാണം പ്രഖ്യാപിച്ചിട്ടുണ്ട്.


സർക്കാർ കണക്ക് പ്രകാരം അർഹതാ പട്ടികയിൽ 410 പേരായിരിക്കെ അത് കഴിഞ്ഞ് എവിടെ ആർക്കൊക്കെ വേണ്ടിയാണ് വീട് നിർമ്മിക്കുന്നത്. കണക്കുകൾ പരിശോധിച്ച് ചോദ്യം ഉന്നയിക്കയാണ് അശ്വിൻ അശോക് തന്റെ ഫെയിസ് ബുക് പോസ്റ്റിൽ.


സർക്കാർ ലിസ്റ്റുകൾ ഓരോന്നായി കണക്കുകൾ സഹിതം പരിശോധിക്കുന്നു. അർഹതാ പട്ടികയിലെ കണക്ക് നിരത്തുന്നു. പട്ടികയിലെ തന്നെ വീടുകൾ സ്വന്തമായി നിർമ്മിക്കാം എന്ന് അറിയിച്ച് സഹായധനത്തിന് സമ്മതിച്ചവരുടെ കണക്കുകൾ പരിശോധിക്കുന്നു. ഇത് കഴിഞ്ഞ് എത്ര പേരെ എവിടെ നിന്നാണ് ഈ സംഘടനകൾ കണ്ടെത്തുന്നത് എന്ന് ചോദിക്കയാണ് അശ്വിൻ.


ഇതിനിടെ ചർച്ചയായി കഴിഞ്ഞ പോസ്റ്റിൽ പറയുന്നത് വാഗ്ദാന പ്രകാരമുള്ള വീടുകൾ നിർമ്മിക്കപ്പെട്ടാൽ 783 എന്ന സംഖ്യയിൽ എത്തും എന്നാണ്. 410 ആണ് സർക്കാർ ശേഖരിച്ച അർഹതാ ലിസ്റ്റ്.   അപ്പോൾ സംഘടനകൾ നിർമ്മിക്കുന്ന 381 വീടുകൾ അധികമോ എന്നാണ് പോസ്റ്റിൽ കണക്കുകൾ നിരത്തി ചോദിക്കുന്നത്.

 

അശ്വിൻ അശോകിന്റെ എഫ് ബി പോസ്റ്റ്


യനാട് ദുരന്തവും അതിന്റെ ഭാഗമായി നടത്തുന്ന പുനരധിവാസ പദ്ധതികളും നിരന്തരം വാർത്തകളിൽ ഇടം പിടിക്കുന്ന ഒന്നാണല്ലോ, ഇത് വരെ ഒരു മീഡിയയും പരിശോധിക്കാത്ത ഒരു സംശയം എനിക്ക് ഉണ്ട്‌.


വയനാട്‌ ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ദുരന്തബാധിതരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 3 ലിസ്റ്റാണ് ഉള്ളത്.


1) ഒന്നാം ഘട്ട ലിസ്റ്റ് : വീട് നഷ്ടപ്പെട്ട കുടുംബങ്ങളും വാടകക്ക് താമസിച്ചിരുന്ന ദുരന്ത ബാധിതരും പാടികളിൽ താമസിച്ചിരുന്ന ദുരന്ത ബാധിതരും അവർക്ക് മറ്റെവിടെയും വാസയോഗ്യമായ വീടില്ലെങ്കിൽ ഇതിൽ ഉൾപ്പെടുന്നു.

ഈ ലിസ്റ്റ് പ്രകാരം


വാർഡ് 10 - 51 കുടുംങ്ങൾ

വാർഡ് 11 - 83 കുടുംബങ്ങൾ

വാർഡ് 12 - 108 കുടുംബങ്ങൾ

ആകെ : 242 കുടുംബങ്ങൾ


2) രണ്ടാം ഘട്ടം 2 A  

ദുരന്തമേഖലയിൽ വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ ഇടങ്ങളിൽ (നോ ഗോ സോൺ-) ഉൾപ്പെടുന്ന നാശ നഷ്ടങ്ങൾ സംഭവിച്ചിട്ടില്ലാത്ത വീടുകൾ, കുടുംബാംഗങ്ങൾക്ക് മറ്റെവിടെയും വാസയോഗ്യമായ വീടില്ലെങ്കിൽ ഇതിൽ ഉൾപ്പെടുന്നു.

ഈ ലിസ്റ്റ്  പ്രകാരം


വാർഡ് 10 - 44 കുടുംങ്ങൾ

വാർഡ് 11 - 31 കുടുംബങ്ങൾ

വാർഡ് 12 - 12 കുടുംബങ്ങൾ

ആകെ : 87 കുടുംബങ്ങൾ


3) രണ്ടാം ഘട്ടം 2 B:  നോ ഗോ സോണിന്റെ പരിധിയിൽ നിന്നും 50 മീറ്ററിനുള്ളിൽ പൂർണമായി ഒറ്റപ്പെട്ടു പോകുന്ന അവസ്ഥയിലുള്ള വീടുകൾ, കുടുംബാംഗങ്ങൾക്ക് മറ്റെവിടെയും വാസയോഗ്യമായ വീടില്ലെങ്കിൽ ഇതിൽ ഉൾപ്പെടുന്നു.


വാർഡ് 10 - 19 കുടുംങ്ങൾ

വാർഡ് 11 - 38 കുടുംബങ്ങൾ

വാർഡ് 12 - 16 കുടുംബങ്ങൾ

ആകെ : 73 കുടുംബങ്ങൾ


നി ഒരു ലിസ്റ്റ് കൂടെ വരാൻ ഉണ്ട്‌, അത് ഈ ലിസ്റ്റിൽ ഒന്നും ഉൾപെടാത്ത, എന്നാൽ ഞാൻ ഈ ലിസ്റ്റിൽ ഉൾപെടാൻ അർഹർ ആണ് എന്ന് തോന്നിയവരുടെ അപേക്ഷ പരിഗണിച്ചുള്ള ലിസ്റ്റ് ആണ് എന്നാണ് മനസിലാക്കുന്നത്.


നിലവിൽ പുറത്തു വന്നിട്ടുള്ള 3 ലിസ്റ്റ് പ്രകാരം 402 കുടുംബങ്ങൾ ആണ് ഉള്ളത്.

ഇതിൽ 107 കുടുംബങ്ങൾ സർക്കാർ ന്റെ ടൗൺഷിപ്പിൽ വീട് വേണ്ട എന്ന് പറഞ്ഞിട്ടുണ്ട്. അവർക്ക് ഉള്ള 15 ലക്ഷം രൂപ ജൂൺ 19, 20 തീയതികളിൽ ആയി നൽകിയിട്ടുണ്ട്. ആകെ 16.05 കോടി രൂപയാണ് വിതരണം ചെയ്തത്. ഇതിൽ 2.8 കോടി രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും (എസ്ഡിആർഎഫ്) 13.52  കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ്.


ഇനി സർക്കാർന്റെ ടൗൺഷിപ്പിൽ 5  സോൺ ആയാണ് വീട് വെക്കാൻ ഉദ്ദേശിക്കുന്നത്. ലിസ്റ്റുകൾ എല്ലാം ഫൈനലൈസ് ചെയ്യുന്നതിന് മുന്നേ തന്നെ പ്ലാനുകൾ എല്ലാം തയ്യാറാക്കിയിരുന്നു.


Zone 1: 140

Zone 2: 51

Zone 3: 55

Zone 4 : 51

Zone 5 : 113

Total : 410


410 വീടുകൾക്ക് ഉള്ള സ്ഥലം നിലവിൽ ടൗൺഷിപ്പിൽ കണ്ടിട്ടുണ്ട്. അതിൽ 3 ലിസ്റ്റിൽ ഉള്ള 402 പേരിൽ വീട് വേണ്ട എന്ന് പറഞ്ഞ 107 പേരെ ഒഴിവാക്കിയാൽ 295 പേർക്ക് വീട് വേണം ഇതിൽ 2 കുടുംബങ്ങൾ ഇത് വരെ തീരുമാനം എടുത്തില്ല എന്ന് കേട്ടിരുന്നു. ഇനി വരാൻ ഉള്ള ലിസ്റ്റിൽ ഉള്ളവർക്കും ടൗൺഷിപ്പിൽ വീട് നിർമ്മിക്കാനുളള സ്ഥലം ഉണ്ട് എന്ന് മനസിലാക്കാൻ ആണ് ഇത്രയും കാര്യങ്ങൾ പറഞ്ഞത്.


ഇനി ടൗൺഷിപ്പിന് പുറമെ വീട് നിർമ്മിച്ചു കൊടുക്കുന്നവരെ നോക്കാം.

1) ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് : 105 വീട്

2) Kerala Pradesh Congress Committee : 100 വീട്

3) Indian Youth Congress : 30 വീട്

235 വീടുകൾ ഇവർ മാത്രം നിർമ്മിക്കും എന്ന് പറയുന്നു.


കഴിഞ്ഞ ദിവസം ന്യൂസ് മലയാളം 24*7  ന്റെ RDX പ്രോഗ്രാമിൽ മറ്റു സംഘടനകൾ പ്രഖ്യാപിച്ച  253 വീടുകളുടെ നിർമാണത്തിലേക്ക് കടക്കുന്നു എന്ന് പറയുന്നുണ്ട് അതിൽ കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ , ലീഗ് ഇവരുടെ ഒന്നും വീടുകൾ വരില്ല.


1) മുസ്ലിം ലീഗ് ആർക്ക് ഒക്കെ ആണ് വീട് കൊടുക്കുന്നത്?

2) കോൺഗ്രസ്‌ ആർക്കൊക്കെ ആണ് വീട് കൊടുക്കുന്നത്?

3) യൂത്ത് കോൺഗ്രസ്‌ ആർക്കൊക്കെ ആണ് വീട് കൊടുക്കുന്നത്?

4) മറ്റു സംഘടനകൾ ആർക്ക് ഒക്കെ ആണ് വീട് കൊടുക്കുന്നത്?


ഇത്  ശരിക്കും ഇവർ പബ്ലിക്നോട് പറയണ്ടേ? സർക്കാർ ലിസ്റ്റിൽ ഉള്ളവർ അല്ലെ ഈ വീടിന് അർഹർ?


ഇതേ സംഘടനയുടെ ആളുകൾ CMDRF നെ സംശയത്തിന്റെ നിഴലിൽ നിർത്താൻ ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്, എന്നാൽ സർക്കാർ ആർക്ക് ഒക്കെ ആണ് വീട് നൽകാൻ പോവുന്നത് എന്ന് പബ്ലിക് ആയി ലിസ്റ്റ് ഇട്ട് അതിൽ ആക്ഷേപം ഉണ്ടേൽ അത് പറയാൻ സമയം ഒക്കെ കൊടുത്തു ആണ് അന്തിമ ലിസ്റ്റ് പുറത്തു വിട്ടത്, ആ ലിസ്റ്റ് സർക്കാർ ന്റെ ഒഫീഷ്യൽ സൈറ്റിൽ പോയാൽ ആർക്കും നോക്കാം.


ടൗൺഷിപ്പ് ന് ചെലവ് ആക്കുന്ന 50 പൈസ പോലും RTI കൊടുത്താൽ അറിയാൻ പറ്റും. എന്നാൽ ഇവിടെ ആർക്കാണ് വീട് കൊടുക്കുന്നത്, ആ പണം എങ്ങനെ ചെലവ് ആക്കുന്നു എന്ന് ഒന്നും എവിടെയും പറയുന്നില്ല.


മിനിമം ആ വീട് കൊടുക്കുന്ന ലിസ്റ്റ് എങ്കിലും മീഡിയ അവരോട് ചോദിക്കണം, 402 കുടുംബങ്ങൾ ആണ് സർക്കാർ ലിസ്റ്റിൽ ഉള്ളത് എന്നാൽ 783 വീടുകൾ ഇപ്പോൾ നിർമ്മിക്കും എന്നാണ് പറയുന്നത്  381 വീടുകൾ അധികം






deshabhimani section

Related News

View More
0 comments
Sort by

Home