പ്രായമായവർക്കും വേഗത്തിൽ നടക്കാം; റോബോട്ടിക് കാലുകളുമായി ചൈന

ചലനശേഷി വർധിപ്പിക്കാനുള്ള റോബോട്ടിക് കാലുകളുമായി ചൈന. ഓടുകയോ നടക്കുകയോ ചെയ്യുമ്പോൾ നമ്മുടെ അധ്വാനം കുറച്ച് റോബോട്ട് നമ്മളെ ചലിപ്പിക്കുന്ന യന്ത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. അമേരിക്കയിൽ നിന്നുള്ള ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറാണ് ചൈനയിൽ പോയി റോബോട്ടിക് കാലുകൾ പരീക്ഷിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. 1.8 കിലോഗ്രാം മാത്രം ഭാരമുള്ള എ ഐയുടെ പ്രവർത്തിക്കുന്ന യന്ത്രം നമ്മുടെ ശരീരത്തിൽ ഘടിപ്പിക്കാനാകുന്നതാണ്.
വിഡിയോയിൽ റോബോട്ടിക് കാലുകൾ ധരിച്ച ഇൻഫ്ലുവെൻസർ ക്രമേണ അധ്വാനം കുറയ്ക്കുകയും യന്ത്രം അയാൾക്കുവേണ്ടി നടക്കുകയും ഓടുകയുമൊക്കെ ചെയ്യുന്നതും കാണാം. ചലനത്തിന്റെ സ്പീഡും മോഡും മാറ്റുന്നതിനനുസരിച്ച് നമ്മൾ ഓടുകയും നടക്കുകയും ചെയ്യുന്നതിന്റെ വേഗത കൂടുന്നതരത്തിലാണ് യന്ത്രം പ്രവർത്തിക്കുന്നത്. ചലനശേഷിയിൽ വെല്ലുവിളി നേരിടുന്നവർക്കും പ്രായാധിക്യം കാരണം വേഗത്തിൽ നടക്കാൻ സാധിക്കാത്തവർക്കുമൊക്കെ വലിയ സഹായമാകുന്ന ഒരു യന്ത്രമാണിത്.









0 comments