'നാടകത്തിലെങ്കിലും ഒരു നല്ല വേഷം കോണ്‍ഗ്രസിന് കൊടുക്കാമായിരുന്നു'

കൊച്ചി > നിയമസഭയ്‌ക്ക് പുറത്ത് സമാന്തര നിയമസഭ ചേര്‍ന്ന് പ്രതിഷേധിച്ച യുഡിഎഫിനെ പരഹിസിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം. പ്രതീകാത്മക മന്ത്രിസഭയില്‍ പോലും കോണ്‍ഗ്രസിന് വേഷമില്ലാതായെന്ന് റഹിം പറഞ്ഞു. 'സ്പീക്കറും മുഖ്യമന്ത്രിയുമൊക്ക ലീഗാണ്. നാടകത്തിലെങ്കിലും ഒരു നല്ല വേഷം കോണ്‍ഗ്രസിന് കൊടുക്കാമായിരുന്നു'- റഹിം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
യുഡിഎഫ് പ്രതിഷേധത്തില്‍ മുസ്ലിം ലീഗ് എംഎല്‍എ പി കെ ബഷീറായിരുന്നു പ്രതീകാത്മക മുഖ്യമന്ത്രി. എന്‍ ഷംസുദ്ദീന്‍ പ്രതീകാത്മക സ്പീക്കറുമായി.
Related News

0 comments