ചെന്നിത്തല ഇരട്ടവോട്ട്‌ ഡാറ്റ ഹോസ്‌റ്റ്‌ ചെയ്‌തത്‌ സിംഗപ്പൂർ സെർവറിൽ; ഗുരുതര സ്വകാര്യതാ ലംഘനമെന്ന്‌ വിമർശനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 01, 2021, 11:55 AM | 0 min read

 കൊച്ചി> ഇരട്ടവോട്ടുകൾ ചൂണ്ടികാട്ടി പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പുറത്തുവിട്ട ഓപറേഷൻ ട്വിൻസ്‌ (operation twins.com) എന്ന വെബ്‌സൈറ്റ്‌ ഹോസ്റ്റ് ചെയ്‌തിട്ടുള്ളത്‌ വിദേശരാജ്യമായ  സിംഗപ്പൂരിൽ.  വിദേശ രാജ്യത്തെ വെബ്‌സൈറ്റിലേക്ക്‌ വോട്ടർമാരുടെ വ്യക്‌തിഗത വിവരങ്ങൾ ഏത് വ്യക്തിഗത കൺസെന്റ് വെച്ചിട്ടാണ്  ചെന്നിത്തല നൽകിയതെന്ന്‌ ഫേസ്‌ബുക്കിൽ വിമർശനം. ഇത്രയും ആളുകളുടെ വിവരങ്ങൾ  ശേഖരിച്ചതും,  ഇമേജ് അനലൈസിങ് / കമ്പറിങ് ആപ്പ്ലിക്കേഷന്റെ സെർവറുകളിലേക്ക് കേരളത്തിലെ ജനങ്ങളുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് പ്രോസസ്സ് ചെയ്തതും പുറത്തേക്ക് കൊടുത്തതും ശരിയാണോയെന്നും ജതിൻ ദാസ്‌ എഫ്‌ ബിയിൽ ചോദിക്കുന്നു.

പോസ്‌റ്റ്‌ ചുവടെ

നിങ്ങളെല്ലാവരും രമേശ് ചെന്നിത്തല ഇരട്ടവോട്ടിന്റെ ലിസ്റ്റ് പുറത്തുവിട്ട കാര്യം അറിഞ്ഞിരിക്കും ...
എന്റെ മണ്ഡലത്തിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയുടെ വീട്ടിൽ തന്നെ ഇരട്ടവോട്ട് ഉണ്ട് എന്നതാണ് ലിസ്റ്റ് നോക്കിയപ്പോൾ ആദ്യം കണ്ട കോമഡി .. അതൊക്കെ അവിടെ നിൽക്കട്ടെ ... അതിലെ വിവരങ്ങളുടെ മെറിട്ടിനെപ്പറ്റി പറയാനല്ല ഈ പോസ്റ്റ് ....
ഞാൻ രമേശ് ചെന്നിത്തല വിവരങ്ങൾ പുറത്തുവിട്ട വെബ്സൈറ്റിന്റെ വിവരങ്ങൾ  തപ്പുകയായിരുന്നു ..

 വെബ്സൈറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത് Godaddy എന്ന വെബ് സർവീസ് പ്രൊവൈഡറുടെ സെർവറിലാണ് ...
അതിന്റെ IP അഡ്രസ് എടുത്തുനോക്കി ... 184.168.121.38 എന്നതാണ് ഈ വെബ്സൈറ്റിന്റെ IP ... പിന്നെ ആ ഐപിയുടെയും വെബ്സൈറ്റിന്റെയും ലൊക്കേഷൻ എടുത്തുനോക്കി ...
അത് പ്രകാരം ഈ വെബ്സൈറ്റ്  ഹോസ്റ്റ് ചെയ്തിരിക്കുന്നത് സിംഗപ്പൂരിൽ ആണ് ...

അപ്പോൾ ചോദ്യം വളരെ ലളിതമാണ് ..

1:  ഇന്ത്യക്കാരുടെ വോട്ടർ ഐഡി, പേര് വിവരങ്ങൾ, അഡ്രസ്  അടക്കമുള്ള വിവരങ്ങൾ എങ്ങനെയാണ് ഇന്ത്യക്ക് പുറത്തുള്ളൊരു ഇടത്തിൽ സ്റ്റോർ ചെയ്യാൻ  രമേശ് ചെന്നിത്തല കൊടുത്തത്  ?

2:വ്യക്തിവിവരങ്ങൾ അടക്കമുള്ള സെൻസിറ്റീവ് ഡാറ്റക്ക് cross border data transfer  റെഗുലേഷൻ ബാധകമായ ഇന്ത്യയിൽ ഏത് നിയമപരമായ പെർമിഷൻ വെച്ചാണ് നിങ്ങൾ ഡാറ്റ സിംഗപ്പൂരിൽ ഹോസ്റ്റ് ചെയ്ത സൈറ്റിലേക്ക് കൊടുത്തത് ?

3: ഏത് വ്യക്തിഗത കൺസെന്റ് വെച്ചിട്ടാണ് ഇത്രയും ആളുകളുടെ വിവരങ്ങൾ  ശേഖരിച്ചതും,  ഇമേജ് അനലൈസിങ് / കമ്പറിങ് ആപ്പ്ലിക്കേഷന്റെ സെർവറുകളിലേക്ക് കേരളത്തിലെ ജനങ്ങളുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് പ്രോസസ്സ് ചെയ്തതും പുറത്തേക്ക് കൊടുത്തതും ?  

കൃത്യം ഒരുകൊല്ലം മുൻപ് ശബരിനാഥന്റെ ചർച്ചകളിലെ ക്ളീഷേ ഡയലോഗായിരുന്നു "data is the new oil". അതിൽ ശബരി ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോ എന്നും ഇക്കാര്യത്തിൽ എന്താണ് ശബരിയുടെയൊക്കെ അഭിപ്രായം എന്നും  അറിയേണ്ടതുണ്ട് ... ശബരി അന്ന് "എന്റെ ഡാറ്റ എന്റെ അവകാശം" എന്നോമറ്റോ പറഞ്ഞുകൊണ്ടൊരു പ്രൊഫൈൽ ഫ്രെയിം മാറ്റുന്ന കാമ്പയിനും ഒപ്പുശേഖരണവുമൊക്കെ  നടത്തിയിരുന്നു ... അതേ  ശബരിയുടെ നേതാവാണ് നാലരലക്ഷം പേരുടെ ഡാറ്റ ഇന്ത്യക്ക് പുറത്തേക്ക് കടത്തിയത് ...

രമേശ് ചെന്നിത്തല അന്ന് പറഞ്ഞതുപോലെ "ഡാറ്റ വിറ്റു" എന്നൊന്നും ഞാൻ പറയുന്നില്ല .. വിൽക്കാൻ മാത്രം മൂല്യം അതിനില്ല... പക്ഷെ രമേശ് ചെയ്തത് തെറ്റായ കാര്യമാണ് ... കാരണം വോട്ടർ ഐഡി എന്നത് സെൻസിറ്റീവ് പേർസണൽ ഇൻഫർമേഷൻ ആണ് ... അത് ഒരുകാരണവശാലും ഇന്ത്യക്ക് പുറത്തേക്ക് കൊണ്ടുപോയി സ്റ്റോർ ചെയ്യാൻ  പാടില്ലാത്തതാണ് ... ഇന്ത്യയിലെ IT നിയമങ്ങളുടെ നഗ്നമായ ലംഘനമാണത് ...

രണ്ടാമതായി, സ്വകാര്യ വിവരങ്ങൾ എങ്ങനെയാണു വ്യക്തിയുടെ അനുമതിയില്ലാതെ പ്രോസസ്സ് ചെയ്ത് ഇന്ത്യക്ക് പുറത്ത് സ്റ്റോർ ചെയ്തത് എന്നും രമേശ് ചെന്നിത്തല മറുപടി പറയേണ്ട കാര്യമാണ് ... സ്വകാര്യതയും,  ഡാറ്റ ഈസ് ദി ന്യൂ ഓയിൽ എന്ന ക്ളീഷേ ഡയലോഗുമൊക്കെ ചർച്ചയിൽ പറയാൻ മാത്രമുള്ളതല്ല എന്നേ എനിക്ക് പ്രതിപക്ഷത്തോട് പറയാനുള്ളൂ ...

ഡാറ്റയുടെ കാര്യത്തിൽ വലിയ വെപ്രാളം കാണിച്ചിരുന്ന മാധ്യമങ്ങളുടെ നിലപാടും ഇതിൽ അറിയേണ്ടതുണ്ട് .. സ്വന്തം ചെന്നിത്തല ചെയ്തതായതുകൊണ്ടു  പ്രശ്നമില്ല എന്നാണെങ്കിൽ പിന്നെ ഒന്നും പറയാനില്ല ...

വാൽക്കഷ്ണം: ഇത് CDN (Content Delivery Network) ആണെന്ന ന്യായവുമായൊന്നും ദയവായി വരരുത്



deshabhimani section

Related News

View More
0 comments
Sort by

Home