'അനിൽ അക്കരേ നിങ്ങൾ എത്ര സമരാഭാസങ്ങളും ഭീഷണിപ്പെടുത്തലും നടത്തി മുഖം രക്ഷിക്കാൻ നോക്കിയാലും നിങ്ങൾക്ക് മാപ്പില്ല'

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2020, 11:41 AM | 0 min read

കൊച്ചി> സ്വന്തം മണ്ഡലത്തിലെ പാവങ്ങള്‍ക്ക് വീട് നല്‍കുന്ന പദ്ധതിക്കെതിരെ വ്യാജപ്പരാതി നിര്‍മ്മിക്കുന്ന വടക്കാഞ്ചേരി എംഎല്‍എയ്ക്ക്, പദ്ധതി വന്നാല്‍ വീട് കിട്ടുമായിരുന്നവരുടെ വീഡിയോ  മറുപടികളുമായി ഫേസ് ബുക്ക് പോസ്റ്റ്. ടിറ്റോ ആന്റണിയാണ് എംഎല്‍യുടെ സ്വന്തം വാര്‍ഡിലെ വീടില്ലാത്തവരുടെ  അടക്കം പട്ടികയും വടക്കാഞ്ചേരിയില്‍ വീട് കിട്ടുമായിരുന്നവരുടെ വീഡിയോയും നിരത്തി എംഎല്‍എയുടെ കള്ളി പൊളിയ്ക്കുന്നത്.

കോണ്‍ഗ്രസ് സൈബര്‍ സെല്‍ തന്നെ നിര്‍മ്മിച്ചു പ്രചരിപ്പിച്ച നീതു ജോണ്‍സണ്‍ എന്ന ഇല്ലാത്ത പെണ്‍കുട്ടിയെ തേടി അനിൽ അക്കര എംഎല്‍എയും, രമ്യ ഹരിദാസ് എംപിയും നടത്തിയ സമരത്തിനു മറുപടിയായാണ് പോസ്റ്റ്‌.

പോസ്റ്റില്‍ നിന്ന്:

താഴെയുള്ള ഈ ലിങ്കിൽ ഉള്ളത് നിങ്ങളുടെ മണ്ഡലത്തിൽ വരുന്ന നിങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന നിങ്ങളുടെ വീട് ഇരിക്കുന്ന പഞ്ചായത്ത് ആയ അടാട്ട് പഞ്ചായത്തിലെ മൂന്നാം ഘട്ട ലൈഫ് മിഷൻ വീടിനു അർഹതപ്പെട്ടവരുടെ ലിസ്റ്റ് ആണിത്..

https://bit.ly/3ip8InD

താഴെ പോസ്റ്റില് ഉള്ള ഫോട്ടോസ് നിങ്ങൾ ഭരിക്കുന്ന മണ്ഡലത്തിൽ പെടുന്ന ഒരു കോളനിയാണ്

പരിക്കാട് കോളനി...

ഈ വാർഡിലാണ് നിങ്ങൾ അടാട്ട് എന്ന പഞ്ചായത്തിനെ നയിച്ചെന്ന് പറയുന്നത്.. 

ഈ പ്രദേശം ഉൾപ്പെടുന്ന ഡിവിഷനിൽ നിന്നാണ് നിങ്ങൾ ജില്ലാ പഞ്ചായത്ത് മെമ്പറായത്..  

ഇതും ഉൾപ്പെടുന്ന അസംബ്ലിയിൽ നിന്നാണ് നിങ്ങൾ MLA ആയത്.. 

ഇതാണോ അടാട്ട് മോഡൽ വികസനം എന്ന് നിങ്ങൾ ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നത്.. 

മിസ്റ്റർ അനിൽ അക്കരെ, നീതു ജോൺസൻമാരെ കാണണമെങ്കിൽ താങ്കൾ താങ്കളുടെ പഞ്ചായത്തിൽ താങ്ങളുടെ വാർഡിൽ തന്നെ ഇറങ്ങി നടന്നാൽ പോരെ?

അതിനൊക്കെ വടക്കാഞ്ചേരിയിൽ പോയി ഇങ്ങനെ ഒരു സമരാഭാസം കാണിക്കണമായിരുന്നോ..?

അതിന് ശേഷം നിങ്ങൾ രണ്ട് വണ്ടി പോലീസും, പാർട്ടിക്കാരുമായി ഒരു ഉമ്മയുടെ വീട്ടിൽ പോയി ഭീഷണിപ്പെടുത്തി അനുകൂലമായ എഡിറ്റു ചെയ്ത വീഡിയോ എടുത്ത് പോസ്റ്റ് ചെയ്തത് കണ്ടു..

അനില് അക്കര MLA, നിങ്ങൾ നല്കിയ പരാതിയില് വടക്കാഞ്ചേരിയില് ലൈഫ് മിഷന് പദ്ധതിയുടെ ഫ്‌ലാറ്റ് പണി മുഴുവനായി നിലച്ചതോടെ ആശങ്കയിലായത് 140 ഓളം കുടുംബങ്ങളാണ്.

അനിൽ അക്കരെ, നിങ്ങളുടെ തന്നെ മണ്ഡലത്തിൽ ഉള്ള ചില നീതു ജോണ്സന്മാരെ അഡ്രസ്സ് വച്ചു തന്നെ പരിചയപ്പെടുത്താം..

അനിൽ അക്കരെ MLA നിങ്ങളുടെ വീടിന് സമീപം പുറമ്പോക്ക് ഭൂമിയിലെ ഒറ്റ മുറി വീട്ടില് കഴിയുന്ന സുഭദ്രയ്ക്ക് സ്വന്തമായി ഒരു വീടെന്ന സ്വപ്നത്തിലേക്ക് എത്താന് ഇനിയും ഏറെ കാത്തിരിക്കണം.

(വീഡിയോ ഇവിടെ)

അനിൽ അക്കരെ, MLA നിങ്ങളുടെ തന്നെ മണ്ഡലത്തിൽ ഉള്ള ഒരു സീത രാമനാരായണൻ , മുല്ലക്കൽ ഹൗസ്, അകമല കോളനി, വടക്കാഞ്ചേരി.

(വീഡിയോ ഇവിടെ)

അനിൽ അക്കരെ, MLA നിങ്ങളുടെ തന്നെ മണ്ഡലത്തിൽ ഉള്ള ഒരു നബീസ, പുത്തൻ പീടികയിൽ പാർളിക്കാട്.

(വീഡിയോ ഇവിടെ)

അനിൽ അക്കരെ, MLA നിങ്ങളുടെ തന്നെ മണ്ഡലത്തിൽ ഉള്ള ഒരു ഐഷ, അമ്മണത്ത് ഹൗസ് പാർളിക്കാട്.

(വീഡിയോ ഇവിടെ)

============================================

ലൈഫ് പദ്ധതി തകർക്കാനുള്ള MLA യുടെ നുണപ്രചരണങ്ങൾക്കെതിരെ ഇന്നലെ ഗാന്ധിജയന്തി ദിനത്തിൽ ലൈഫ് ഗുണഭോക്താക്കളും ജനങ്ങളും അനിൽ അക്കര MLA യുടെ വീടിന് മുന്നിൽ വഴിയോര സത്യാഗ്രഹം നടത്തിയിരുന്നു.. പുറനാട്ടുകര വിളക്കുംകാൽ സെൻ്ററിൽ..

https://www.facebook.com/cpimwkyac/videos/994718901025998/

ഭൂമിയും വീടുമില്ലാത്ത 140 കുടുംബങ്ങളുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയ അനിൽ അക്കരേ നിങ്ങൾ എത്ര സമാരാഭാസങ്ങളും ഭീഷണിപ്പെടുത്തലും നടത്തി മുഖം രക്ഷിക്കാൻ നോക്കിയാലും നിങ്ങൾക്ക് മാപ്പില്ല

 



deshabhimani section

Related News

View More
0 comments
Sort by

Home