"റേപ്പ് ജോക്കാണ്, ശുദ്ധമര്യാദകേടാണ്‌'; ചെന്നിത്തല മാപ്പ് പറയണം, വൻപ്രതിഷേധം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 08, 2020, 06:35 PM | 0 min read

സ്‌ത്രീവിരുദ്ധ പ്രസ്താവന നടത്തുകയും പീഡനത്തെ നിസാരവത്കരിക്കുകയും ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വൻ പ്രതിഷേധം. #ChennithalaShouldApologise എന്ന ഹാഷ്‌ടാഗ് ഇതിനകം സോഷ്യൽ മീഡിയയിൽ ട്രെന്റായി കഴിഞ്ഞു.  സ്ത്രീ സമൂഹത്തെയാകെ അപമാനിച്ച ചെന്നിത്തല പരസ്യമായി മാപ്പ് പറയണമെന്നാണ് ആവശ്യം. വിവിധ രംഗങ്ങളിലെ സ്ത്രീകളും കലാ-സാംസ്‌കാരിക പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തുണ്ട്. സ്ത്രീകളെ പീഡിപ്പിക്കാൻ തങ്ങൾക്കും അവകാശമുണ്ടെന്ന നിലയിലുള്ള മറുപടി എങ്ങനെയാണ് ഒരു രാഷ്ട്രീയ നേതാവിന് പറയാൻ കഴിയുന്നതെന്ന് ഇവർ ചോദിക്കുന്നു. നിലമ്പൂരിലെ കോൺഗ്രസ് ഓഫീസിലെ തൂപ്പുകാരിയെ കൊന്നു ചാക്കിൽ കെട്ടി കുളത്തിൽ താഴ്ത്തിയ കോൺഗ്രസുകാർക്ക് സ്ത്രീ പീഡനം  മേന്മയായി തോന്നുന്നുണ്ടാകും. എന്നാൽ കേരളത്തിലെ സ്ത്രീകൾ ഈ പ്രസ്താവന കേട്ട് മിണ്ടാതിരിക്കുമെന്ന് കരുതേണ്ടെന്നും സോഷ്യൽ മീഡിയ മുന്നറിയിപ്പ് നൽകുന്നു.

ചില ഫെയ്‌സ്ബുക്ക് കുറിപ്പുകൾ

 

 

 

 

 

 

 

 

 

 

 


ചൊവ്വാഴ്ച്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ചെന്നിത്തല വിവാദ പ്രസ്താവന നടത്തിയത്. യുവതിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ കുളത്തൂപ്പുഴ ഗവ. ആശുപത്രിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാര്‍ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവല്ലേ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. എന്നാല്‍ 'ഡിവൈഎഫ്‌ഐക്കാര്‍ക്കേ പീഡിപ്പിക്കാന്‍ പറ്റൂ എന്ന് എഴുതിവെച്ചിട്ടുണ്ടോ' എന്ന മറുപടിയാണ് ചെന്നിത്തല നല്‍കിയത്. പീഡനത്തെ നിസാരവത്കരിക്കുകയും പ്രതിയെ തള്ളിപ്പറയുകപോലും ചെയ്യാതിരുന്ന ചെന്നിത്തലയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

എന്‍ജിഒ അസോസിയേഷന്‍ കാറ്റഗറി സംഘടനയായ ഹെല്‍ത്ത് ഇന്‍സ്പെക്ടേഴ്സ് അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനാണ് അറസ്റ്റിലായ പ്രദീപ് കുമാര്‍. കോവിഡ് രോഗികളുടെ നിരീക്ഷണവുമായി ബന്ധപ്പെട്ട് പൊലീസിന് അധിക ചുമതല നല്‍കിയ തീരുമാനത്തിനെതിരെ ഇയാളുടെ നേതൃത്വത്തിലാണ് കോടതിയെ സമീപിച്ചത്. അങ്കണവാടി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതിന് ഇയാളുടെ പേരില്‍ കേസുണ്ട്. പ്രദീപ് കുമാര്‍ പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home