"കിളി പോയ മനോരമ; ഡിവൈഎഫ്‌ഐയുടെ ക്യാമ്പയിൻ വേറെ സംഘടനകളെ ഏൽപ്പിക്കാൻ പറ്റുമോ?, ഇതെന്ത് വാർത്ത?!' : എ എ റഹിം

ഡിവൈഎഫ്ഐ യൂത്ത് ഫോർ ഇന്ത്യ ക്യാമ്പയിൻ ഉദ്‌ഘാടനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫെയ്‌സ്‌ബുക്ക് ലൈവ് സംബന്ധിച്ച മനോരമ വാർത്തയെ പരിഹസിച്ച് സംസ്ഥാന സെക്രട്ടറി എ എ റഹീം. ആഗസ്‌ത് 15 ന് നടക്കുന്ന പരിപാടിയിൽ ഓൺലൈനായുള്ള പ്രചരണങ്ങൾ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഏറ്റെടുക്കുന്നു എന്നതായിരുന്നു മനോരമയുടെ വാർത്ത. കിളി പോയ അവസ്ഥയാണ് മനോരമയ്‌ക്കെന്നും ഡിവൈഎഫ്‌ഐയുടെ ക്യാമ്പയിൻ മറ്റേതെങ്കിലും സംഘടനയെ ഏൽപ്പിക്കാൻ പറ്റുമോ എന്നും റഹീം ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ ചോദിച്ചു.
കുറിപ്പ് വായിക്കാം:
കിളി പോയ മനോരമ.
ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ഫെയ്‌സ് ബുക്ക് ലൈവ് വിജയിപ്പിക്കാൻ ഞങ്ങൾ ഞങ്ങളുടെ പ്രവർത്തകർക്ക് നിർദ്ദേശങ്ങൾ കൊടുത്തതിൽ നിങ്ങൾക്ക് എന്താണ് കുഴപ്പം? അതിൽ എന്താണ് വാർത്ത?. മറ്റേതെങ്കിലും സംഘടനകളെ ഏൽപ്പിക്കാവുന്ന ജോലി അല്ലല്ലോ അത് ?
നാളിതുവരെയുള്ള എല്ലാ ക്യാമ്പയിനുകളും ഞങ്ങൾ വിജയിപ്പിച്ചത് ഇതു പോലെ നിർദേശങ്ങൾ നൽകിയും ചിട്ടയായ സംഘടനാ പ്രവർത്തനം നടത്തിയും തന്നെയാണ്. മനോരമ വഴി പി ആർ നടത്തിയിട്ടല്ല. മനോരമ ദിനപ്പത്രത്തിന്റെ പേജുകളിൽ അല്ല, യുവജനതയുടെ ഹൃദയങ്ങളിലാണ് ഡിവൈഎഫ്ഐ ശിരസ്സുയർത്തി നിൽക്കുന്നത്.
കിളി പോയ അവസ്ഥയാണ് ഇന്ന് മനോരമയ്ക്ക്. നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തോരു കഷ്ടമാണ്!!!. നന്നായി വ്യാജ വാർത്ത എഴുതിയും കോൺഗ്രസ്സ് നേതാക്കൾക്ക് വേണ്ടി പി ആർ വർക്ക് ചെയ്‌തും ഫീൽഡിൽ കളം നിറഞ്ഞു കളിച്ചതാണ്. "ഹാ അതൊക്കെ ഒരു കാലം.
ഇതിപ്പോൾ എത്ര വേഗത്തിലാണ് പാടുപെട്ട് ഉണ്ടാക്കി വിടുന്ന വ്യാജ വാർത്തകൾ സോഷ്യൽ മീഡിയ പൊളിക്കുന്നത്.!!"
കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഫാക്ട് ചെക്കിങ് ക്യാമ്പയിനാണ് സോഷ്യൽ മീഡിയ ഇന്ന് ഏറ്റെടുത്തിരിക്കുന്നത്. അച്ചടിച്ച് വിടുന്ന വാർത്ത മുതലാളിയുടെ മേശപ്പുറത്ത് എത്തുന്നതിനു മുൻപ് സോഷ്യൽ മീഡിയ അത് പൊളിച്ചിരിക്കും. വക്ക് പൊട്ടിയ വ്യാജ വാർത്തയാണ് ഇപ്പോൾ മുതലാളി പോലും വായിക്കുന്നത്.
ആകെ കിളി പോയ അവസ്ഥ.
Related News

0 comments