കോണ്‍ഗ്രസുകാര്‍ അപമാനിക്കുന്നത് ലിനിയുടെ ആത്മത്യാഗത്തെ...കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 20, 2020, 03:11 PM | 0 min read

നിപാ വൈറസിനെതിരായ പ്രതിരോധത്തിനിടയിൽ ജീവൻ വെടിയേണ്ടിവന്ന ലിനിസിസ്റ്ററുടെ ഭർത്താവ് സജീഷ് ജോലി ചെയ്യുന്ന കൂത്താളി പിഎച്ച്സി ക്കും ആരോഗ്യ പ്രവർത്തകർക്കും നേരെ  ആക്രമണവും അദ്ദേഹത്തിന് നേരെ നടക്കുന്ന സൈബർ ആക്രമണവും എന്താണ് കാണിക്കുന്നത്.  സജീഷിന് നേരെ നടക്കുന്ന നീചമായ സൈബർ പ്രചരണങ്ങളിൽ ഫ്യൂഡൽ സംസ്കാരത്തിൻ്റെ അശ്ലീലങ്ങളാണ് നുരഞ്ഞു പൊന്തുന്നത്. ആധുനിക ജനാധിപത്യ ബോധം തൊട്ടു തെറിച്ചിട്ടില്ലാത്ത വർക്കേ നാടിനും മനുഷ്യരാശിക്കും വേണ്ടി ഒരു വൈറസ് രോഗത്തിനെതിരായ പോരാട്ടത്തിനിടയിൽ ജീവൻ നഷ്ടപ്പെട്ട ലിനിയുടെ കുടുംബത്തിന് സർക്കാർ നൽകിയ സഹായത്തെയും സംരക്ഷണത്തെയും ആക്ഷേപിക്കാൻ കഴിയൂ..

ലിനിയുടെ രക്തസാക്ഷിത്വത്തെ ആതുരസേവനത്തിനിടയിലെ ആത്മത്യാഗത്തെ അപമാനിക്കുകയാണ് യഥാർത്ഥത്തിൽ കോൺഗ്രസുകാർ ചെയ്തിരിക്കുന്നത്. ഇത് സജീഷിനോടുള്ള വ്യക്തിപരമായൊരു ആക്രമണമായി ആരും ചുരുക്കി കാണരുത്. നമ്മുടെ മനുഷ്യത്വത്തിന് നേരെയുള്ള കടന്നാക്രമണമാണ് .

ഇന്നലെ സജീഷ് മാധ്യമങ്ങളിൽ ശൈലജ ടീച്ചറെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്ത മുല്ലപ്പള്ളിയുടെ പ്രസ്താവനക്കും വസ്തുതാബന്ധമില്ലാത്ത അവകാശവാദങ്ങൾക്കുമെതിരെ സംസാരിച്ചതാണ് യൂത്ത് കോൺഗ്രസുകാരെ പ്രകോപിപ്പിച്ചത്.സ്ഥലം എം പിയായിട്ടു പോലും ഞങ്ങളുടെ കുടുംബത്തെ ഒന്ന് ഫോണിൽ വിളിക്കാനോ സമാധാനിക്കാനോ ഉള്ള ദയ പോലും മുല്ലപ്പള്ളി അന്ന് കാണിച്ചില്ലെന്ന് സജീഷ് തുറന്നു പറഞ്ഞിരുന്നു. അതോടെയാണ് കോൺഗ്രസുകാർ അത്യന്തം നീചവും ക്രൂരവുമായ രീതിയിൽ സജീഷിനെതിരെ സൈബർ ആക്രമണമാരംഭിച്ചത്.

ഇന്ന് അദ്ദേഹത്തെ തടയുമെന്ന് പരസ്യ പ്രഖ്യാപനം നടത്തിക്കൊണ്ട് ജോലി ചെയ്യുന്ന കൂത്താളി പിഎച്ച്സിയിൽ ആക്രമണമഴിച്ചുവിടുകയും ആരോഗ്യ പ്രവർത്തകരെ കയ്യേറ്റം ചെയ്യുകയും ചെയ്തു.

നിപ്പാ വൈറസിനെ പ്രതിരോധിച്ച്കേരളത്തെ രക്ഷിക്കുന്നതിനിടയിലാണ് ലിനിസിസ്റ്റർക്ക് ജീവൻ നഷ്ടപ്പെട്ടത്. സജീഷിന് തൻ്റെ ജീവിതപങ്കാളിയെയും കുട്ടികൾക്ക് അവരുടെ അമ്മയെയുമാണ് നഷ്ടപ്പെട്ടത്.ഒരു സാംക്രമികരോഗത്തിൽ നിന്നുംമ നുഷ്യരാശിയെ രക്ഷിക്കാനുള്ള പോരാട്ടത്തിനിടയിൽ ജീവൻ നൽകേണ്ടി വന്ന രക്തസാക്ഷിയാണവർ.

നമ്മുടെ മനുഷ്യത്വത്തിൻ്റെപ്രതീകമാണവർ. ലോകമത് തിരിച്ചറിഞ്ഞു അവരെ ആദരിക്കുന്നു. അവരുടെ കുടുംബത്തിന് ആ ആദരവ് നൽകുന്നു. അവരുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള ബാധ്യത ജനകീയ സർക്കാരിൽ അർപ്പിതമാണെന്ന കാര്യം ജനവിരുദ്ധരായത് കൊണ്ടാണ് കോൺഗ്രസുകാർക്ക് അംഗീകരിക്കാനാവത്തത്.

ആ കുടുംബത്തിന് സർക്കാർ നൽകിയ സഹായംആരുടെയും ഔദാര്യമോ സൗജന്യമോ അല്ലെന്ന് മനസ്സിലാക്കാൻ ഫ്യൂഡൽ പിന്തിരിപ്പൻ ചിന്താഗതിക്കാരായ കോൺഗ്രസുകാർക്ക് ഒരിക്കലും കഴിയില്ല. അതൊന്നും ലിനിയുടെ ജീവന് പകരമാവില്ലെന്ന് പോലും ആക്ഷേപങ്ങൾ വിളിച്ചു പറയുന്ന കോൺഗ്രസുകാർക്ക് മനസിലാവുമെന്നു തോന്നുന്നില്ല.

ലിനിയുടെ ഉദാത്തമായ രക്തസാക്ഷിത്വത്തിൻ്റെ സ്മരണകളിലാണ് സജീഷ് കുട്ടികളും ജീവിക്കുന്നത്. കോൺഗ്രസുകാർ സജീഷിനെ അപമാനിക്കുകയും ആക്രമിക്കുകയും വഴി ലിനിസിസ്റ്ററെ തന്നെയാണ് അപമാനിച്ചിരിക്കുന്നത്. യൂത്തുകോൺഗ്രസുകാരുടെ ക്രൂരവും നിന്ദാകരവുമായ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തി കൊണ്ടുവരാൻ മനുഷ്യ സ്നേഹികളായ എല്ലാവരും മുന്നോട്ട് വരണം. കക്ഷിഭേദമില്ലാതെ. കോൺഗ്രസ്സിലെ നല്ലവരായ സുഹൃത്തുക്കളും മുന്നോട്ടു വരണം

 



deshabhimani section

Related News

View More
0 comments
Sort by

Home