"നിരവധി പേർക്ക് പ്രചോദനമാണ് താങ്കൾ'; പ്രതിരോധ നടപടികൾക്ക്‌ അഭിനന്ദനവുമായി പ്രിയദർശൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 08, 2020, 01:33 PM | 0 min read

ആരോഗ്യമന്ത്രി കെ കെ ശൈലജയെ പ്രശംസിച്ച് സംവിധായകൻ പ്രിയദർശൻ. കേരളത്തിന്റെ ഫ്ലോറൻസ് നൈറ്റിംഗേൽ എന്നാണ് മന്ത്രിയെ പ്രിയദർശൻ വിശേഷിപ്പിച്ചത്. കേരളത്തിലെ ജനങ്ങളെ കോവിഡ് എന്ന പകർച്ചവ്യാധിയിൽ നിന്നു പ്രതിരോധിക്കാൻ സ്വീകരിച്ച നടപടികൾ നിരവധി പേർക്ക് പ്രചോദനമാണെന്ന് പ്രിയദർശൻ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. ആതുര ശുശ്രൂഷാ രംഗത്തിൽ ലോകത്തിനു മാതൃകയാകുകയും മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക്‌ തുടക്കം കുറിക്കുകയും ചെയ്‌ത നഴ്‌സ് ആണ് ഫ്ലോറൻസ് നൈറ്റിംഗേൽ എന്ന ‘വിളക്കേന്തിയ മാലാഖ’.

പ്രിയദർശന്റെ വാക്കുകൾ- "കേരളത്തിന്റെ ഫ്ലോറൻസ് നൈറ്റിംഗേൽ ശ്രീമതി. കെ കെ ശൈലജ ടീച്ചർ! നിരവധി പേർക്ക് പ്രചോദനമാണ് താങ്കൾ. ജനങ്ങളെ രക്ഷിക്കാനുള്ള താങ്കളുടെ പരിശ്രമങ്ങൾ പ്രശംസാവഹമാണ്!". ആരോഗ്യമന്ത്രിയുടെ ചിത്രവും പ്രിയദർശൻ പങ്കുവച്ചു.

പ്രിയദർശന്റെ വാക്കുകൾ ആരാധകരും ഏറ്റെടുത്തു. സർക്കാരിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പും പൊലീസും മറ്റു വകുപ്പുകളും നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ആരാധകർ പ്രതികരിച്ചു. കോവിഡിനെ നേരിടാൻ സംസ്ഥാനം നടത്തുന്ന പ്രവർത്തനങ്ങൾ മറ്റു ലോകരാജ്യങ്ങൾ പോലും ഉറ്റുനോക്കുന്നുവെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.



deshabhimani section

Related News

View More
0 comments
Sort by

Home