എട്ട് പതിറ്റാണ്ട് പഴക്കമുള്ള ചിത്രം പങ്കുവെച്ച് എകെജിയ്‌ക്ക് ആദരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 22, 2020, 11:40 AM | 0 min read

കൊച്ചി > എകെജി ദിനത്തില്‍ എകെജിയുടെ 80 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കുവെച്ച് പുസ്‌ത‌ക പ്രസാധകനായ സിഐസിസി ജയചന്ദ്രന്‍. അച്ഛനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന സമാധാനം പരമേശ്വരനൊപ്പം  ചെന്നൈയില്‍ വെച്ച് എടുത്ത ചിത്രമാണ് ജയചന്ദ്രന്‍ ഫേസ്‌‌ബുക്കില്‍  പങ്കുവെച്ചത്. 

ഗാന്ധിജിയുടെ ആഹ്വാനം ഏറ്റെടുത്ത് പതിനാറാം വയസ്സില്‍  കോഴിക്കോട് വിദേശ സാധനങ്ങളും മദ്യവും വില്‍ക്കുന്ന കടകള്‍ പിക്കറ്റ് ചെയ്യാന്‍ ഇറങ്ങിയ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു  പരമേശ്വരന്‍. സമരത്തെ  തുടര്‍ന്ന് ജയിലിലായി. 1943ല്‍ ബോംബെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രതിനിധിയായ അദ്ദേഹം പി കൃഷ്ണപിള്ളയുടെ നിര്‍ദേശപ്രകാരം ബനാറസ് വിശ്വവിദ്യാലയത്തില്‍ നിന്ന് ശാസ്ത്രി ബിരുദം നേടി. ഉത്തര്‍ പ്രദേശ് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ജോയിന്റ് സെക്രട്ടറിയായി.

കേരളത്തിലും വിദ്യാര്‍ഥി ഫെഡറേഷനില്‍ പ്രവര്‍ത്തിച്ച പരമേശ്വരന്‍ പിന്നീട് പ്രവര്‍ത്തന കേന്ദ്രം മദിരാശിയിലേക്ക് മാറ്റി. 1954ല്‍ മദിരാശിയില്‍ നടത്തിയ സമാധാന സമ്മേളനത്തില്‍ അദ്ദേഹത്തെ അഖിലേന്ത്യ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പിന്നീടുള്ള പ്രവര്‍ത്തന കേന്ദ്രം ഡല്‍ഹിയായി. ലോക സമാധാന പ്രസ്ഥാനത്തിന്റെ ഭാഗമായതോടെ അദ്ദേഹം സമാധാനം പരമേശ്വരനായി.
 

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

80 വര്‍ഷം മുന്‍പത്തെ AKG ചിത്രം 1940 ല്‍ മദിരാശിയിലെ ഒരു സ്റ്റുഡിയോയില്‍ എന്റെ അച്ഛന്‍ സമാധാനം പരമേശ്വരനും, സഖാവ് എ.കെ.ജി. യും ചെന്ന് പോസ് ചെയ്ത് എടുത്ത ഫോട്ടോ.......
ഈ എ.കെ.ജി.ദിനത്തില്‍ എന്റെ ശ്രദ്ധാഞ്ജലിയാണീ ചിത്രം.
ലാല്‍സലാം.



deshabhimani section

Related News

View More
0 comments
Sort by

Home