"ഇശക്കുമുത്തു" കേരളത്തിന്റെ സാമൂഹ്യഘടനയെ മാറ്റിമറിച്ച കഥാപാത്രമാണ്; സി ആർ പരമേശ്വരൻ സാറിന്റെ വിശേഷണം അഭിമാനത്തോടെ സ്വീകരിക്കുന്നു

ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ നരകതുല്യമായ ജീവിതം പശ്ചാതലമാക്കി രചിച്ചതാണ് തകഴിയുടെ നോവൽ. തൊഴിലാളിവർഗത്തിന്റെ ദുരിതജീവിതം ചിത്രീകരിക്കുകയും അധ്വാനത്തിന്റെയും വിയർപ്പിന്റെയും വില അവർക്കു മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തതിൽ തകഴിയുടെ ഈ നോവൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സമൂഹം അറപ്പോടും അവജ്ഞയോടും കണ്ടിരുന്ന ഒരു ജനവിഭാഗം മനുഷ്യരാണെന്നും അവർക്കൊരു ജീവിതമുണ്ടെന്നും കാട്ടിക്കൊടുത്ത കഥാപാത്രത്തെയാണ് സി ആർ പരമേശ്വരൻ അപമാനിച്ചത്.
പോസ്‌റ്റിന് അശോകൻ ചരുവിലിന്റെ മറുപടി.
"ഇശക്കുമുത്തു" തകഴിയുടെ "തോട്ടിയുടെ മകൻ" എന്ന നോവലിലെ കഥാപാത്രമാണ്. ആലപ്പുഴയിലെ തോട്ടിത്തൊഴിലാളി. കേരളത്തിന്റെ സാമൂഹ്യഘടനയെ മാറ്റിമറിച്ച കഥാപാത്രം. ബഹുവിധ പ്രമാണിവർഗ്ഗം സൃഷ്ടിക്കുന്ന മാലിന്യങ്ങൾ നീക്കി ഭൂമിയേയും സമൂഹത്തേയും വിമലീകരിച്ചു കൊണ്ടിരിക്കുന്ന ലോകത്തെ ലക്ഷക്കണക്കിനു വരുന്ന ഇന്നത്തെ ശുചീകരണത്തൊഴിലാളികളുടെ പ്രതിനിധി.
സവർണ്ണ പ്രതാപ ഭൂതകാലത്തിന്റെ ചൊറിച്ചലൊടുങ്ങാതെ ജീവിക്കുന്ന സി ആർ പരമേശ്വരൻ സാറിന്റെ വിശേഷണം ഞാൻ അഭിമാനത്തോടെ സ്വീകരിക്കുന്നു.









0 comments