'മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളെക്കൂടി നശിപ്പിച്ച് എന്തുനേടാന്‍ പോകുന്നു'; സംഘപരിവാറിനെതിരെ ശ്രീകുമാരന്‍ തമ്പി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 11, 2019, 03:03 PM | 0 min read

കൊച്ചി > തന്റെ പേരില്‍ സംഘപരിവാര്‍ നടത്തുന്ന നുണപ്രചരണത്തിനെതിരെ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ശബരിമലയില്‍ സ്ത്രീപ്രവേശിച്ചതിനെ സംബന്ധിച്ച് ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്കില്‍ പങ്കുവെച്ച അഭിപ്രായത്തെ വളച്ചൊടിച്ചാണ് പ്രചരണം നടത്തിയത്. ശബരിമല പിണറായി സര്‍ക്കാരിന് ശവക്കുഴി തോണ്ടിയെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞുവെന്നായിരുന്നു സംഘപരിവാറിന്റെ നുണപ്രചരണം.

തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജപോസ്റ്റ് ഉള്‍പ്പെടെ പുറത്തുവിട്ടുകൊണ്ടായിരുന്നു നുണ പ്രചരണത്തിനെതിരെ ശ്രീകുമാരന്‍ തമ്പി രംഗത്തെത്തിയത്. 'ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ ഒരു വാചകത്തോട് കൂട്ടിയൊട്ടിച്ച് നുണപ്രചാരണം നടത്തുന്നരീതി സംഘികള്‍ അവസാനിപ്പിക്കണം.ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം? എന്റെ ഫേസ്‌‌ബുക് പോസ്റ്റില്‍ പിണറായി എന്ന പേരോ കേരളസര്‍ക്കാര്‍ എന്ന വാക്കോ ഞാന്‍പറഞ്ഞിട്ടില്ല. മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളെക്കൂടി നശിപ്പിച്ചു ഇവര്‍ എന്തു നേടാന്‍ പോകുന്നു?' -ശ്രീകുമാരന്‍ തമ്പി ചോദിച്ചു.

ഫേസ്‌‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ ഒരു വാചകത്തോട് കൂട്ടിയൊട്ടിച്ച് നുണപ്രചാരണം നടത്തുന്നരീതി സംഘികള്‍ അവസാനിപ്പിക്കണം .ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം ?.എന്റെ ഫേസ് ബുക് പോസ്റ്റില്‍ പിണറായി എന്ന പേരോ കേരളസര്‍ക്കാര്‍ എന്ന വാക്കോ ഞാന്‍പറഞ്ഞിട്ടില്ല . മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളെക്കൂടി നശിപ്പിച്ചു ഇവര്‍ എന്തു നേടാന്‍ പോകുന്നു? ഒരു കാര്യം സംഘികള്‍ ഓര്‍ത്തിരിക്കണം കേരളത്തില്‍ ബംഗാളും ത്രിപുരയും ആവര്‍ത്തിക്കാമെന്നു നിങ്ങള്‍ സ്വപ്നം കാണണ്ട .നിങ്ങള്‍ എത്ര കൂകി വിളിച്ചാലും മലയാളികള്‍ അങ്ങനെ മാറാന്‍ പോകുന്നില്ല . എല്ലാവരും ഓര്‍ത്തിരിക്കേണ്ട ഒരു സത്യമുണ്ട് . സനാതനധര്‍മ്മം തെമ്മാടിത്തവും നുണ പ്രചാരണവുമല്ല ...പ്രിയ സുഹൃത്തുക്കളോട് ഞാന്‍ ആവര്‍ത്തിക്കട്ടെ .....മേക്കപ്പിട്ടു ക്ഷേത്രത്തില്‍ കയറിയതിനെ മാത്രമേ ഞാന്‍ എതിര്‍ത്തിട്ടുള്ളൂ .

PLEASE GO A LITTLE DOWN AND READ MY POST ON THIS SUBJECT. 



deshabhimani section

Related News

View More
0 comments
Sort by

Home