ആർഎസ്‌എസിന്റെ ആ ‘കളി’ ഇവിടെ നടക്കില്ല; പ്രതിരോധവുമായി ഞങ്ങളുണ്ട്‌: എ എ റഹീം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2018, 07:33 AM | 0 min read

ഹിന്ദുക്കൾക്ക്‌ മാത്രമായി ക്രിക്കറ്റ്‌ , കബഡി ടൂർണമെൻറുകൾ സംഘടിപ്പിച്ച്‌ കേരളത്തിലുള്ളവരെ വിഭജിച്ചുകളയാമെന്ന ആർഎസ്‌എസിന്റെ ശ്രമം ഇവിടെനടക്കില്ലെന്ന്‌ ഡിവൈഎഫ്‌ഐ  സംസ്‌ഥാന സെക്രട്ടറി എ എ റഹീം. . ഉത്തരേന്ത്യയിൽ പലയിടത്തും ആർഎസ്എസ് പരീക്ഷിച്ച് വിജയിച്ച ഈ കളിനീക്കത്തെ സെക്കുലർ ടൂർണമെന്റുകൾ നടത്തി പ്രതിരോധിക്കുമെന്നും എ എ റഹീം ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ പറഞ്ഞു.

പോസ്‌റ്റ്‌ ചുവടെ

#RSS_ശ്രമം_അനുവദിക്കില്ല,
#ഞങ്ങൾ_സെക്കുലർ_ടൂർണമെന്റ്_സംഘടിപ്പിക്കും.

കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തു ഹിന്ദുക്കൾക്കായി മാത്രം ക്രിക്കറ്റ് ടൂർണമെന്റ് നടത്താൻ ശ്രമം നടന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണ്. ഇതിനു മുൻപ് ഇതേ മേഖലയിൽ ഹിന്ദുക്കൾക്കായി മാത്രം കബഡി മത്സരവും സംഘപരിവാർ ബന്ധമുള്ള ഒരു ക്ലബ്ബ് സംഘടിപ്പിച്ചിരുന്നു.

കേരളത്തെ വിഭജിക്കാൻ നടക്കുന്ന ശ്രമത്തിന്റെ ഭാഗമാണിത്. ഉത്തരേന്ത്യയിൽ പലയിടത്തും ആർഎസ്എസ് പരീക്ഷിച്ച് വിജയിച്ച ഈ കുടില തന്ത്രങ്ങൾ കേരളത്തിൽ അനുവദിക്കില്ല.

മഞ്ചേശ്വരത്തും ഉദുമയിലുമായി 20 കേന്ദ്രങ്ങളിൽ സെക്കുലർ ക്രിക്കറ്റ് മാച്ചുകൾ സംഘടിപ്പിക്കും. സംഘപരിവാറിന് മുന്നിൽ കേരളം കീഴടങ്ങില്ല. ഡിവൈഎഫ്ഐ മഹാപ്രതിരോധവുമായി മുന്നോട്ട് പോകും.



deshabhimani section

Related News

View More
0 comments
Sort by

Home