അഭിമന്യുവിന്റെ കുടുംബത്തിന് സഹായവുമായി മഹാരാജാസ് മുന്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍; സംവിധായകന്‍ അമല്‍ നീരദ് ഒരു ലക്ഷം രൂപ നല്‍കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 08, 2018, 10:03 AM | 0 min read

കൊച്ചി > എസ്ഡിപിഐ - ക്യാമ്പസ് ഫ്രണ്ട് ക്രിമിനലുകള്‍ ക്രൂരമായി കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തിന് സംവിധായകനും മുന്‍പ് രണ്ട് തവണ മഹാരാജാസ് കോളേജ് ചെയര്‍മാനും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായിരുന്ന അമല്‍ നീരദ് ഒരു ലക്ഷം രൂപ നല്‍കും. അഭിമന്യുവിന്റെ കുടുംബത്തിനെ സഹായിക്കാന്‍ അമല്‍ നീരദ് സന്നദ്ധത അറിയിച്ച കാര്യം പി രാജീവ് ആണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;


മഹാരാജാസിന്റെ വരാന്തകളിലൂടെയും കോണിപ്പടികളിലൂടെയും സംഘശക്തിയുമായി നടന്നവര്‍ക്ക് അഭിമന്യു ഇന്നലെകളിലെ തങ്ങളിലെ ഒരാളു തന്നെയാണ്. മഹാരാജാസില്‍ അത്യപൂര്‍വ്വമായി രണ്ടു തവണ ചെയര്‍മാനായത് അമല്‍ നീരദാണ് . 93ലും 94 ലും . അന്ന് ഞാന്‍ എസ്എഫ് ഐ ജില്ലാ സെക്രട്ടറിയാണ് . മലയാള ചലച്ചിത്രഭാഷക്ക് പുതിയ മാനങ്ങള്‍ നല്‍കിയ അമല്‍ ഒരിക്കല്‍ പറഞ്ഞു, 'നല്ല മനുഷ്യര്‍ക്ക് ഇടതുപക്ഷമാകാനേ കഴിയൂ '

ഇന്നു രാവിലെയാണ് അമല്‍ അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ അക്കൗണ്ട് നമ്പര്‍ അയച്ചുനല്‍കാന്‍ കഴിയുമോയെന്ന് ചോദിച്ചത്. വഴിയില്‍ ഇരുട്ടിന്റെ ശക്തികള്‍ കവര്‍ന്നെടുത്ത തങ്ങളുടെ പിന്‍ഗാമിയുടെ കുടുംബത്തെ സഹായിക്കാന്‍ ഒരു ലക്ഷം രൂപ നാളെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home