'ഭീഷണിപ്പെടുത്തുന്നവര്‍ തന്നെയാണ് ഒരു പെണ്‍കുട്ടിയുടെ വ്യക്തി സ്വാതന്ത്ര്യത്തെകുറിച്ച് കവലപ്രസംഗം നടത്തുന്നതും'; ആര്‍എസ്എസിന്റേയും പോപ്പുലര്‍ ഫ്രണ്ടിന്റേയും ഇരട്ടത്താപ്പ് തുറന്നു കാട്ടി എ എ റഹീം

കൊച്ചി > ഹാദിയ വിഷയത്തില്‍ ആര്‍എസ്എസിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റേയും ഇരട്ടത്താപ്പ് തുറന്നു കാട്ടി ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം എ എ റഹിം. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് എ എ റഹീം കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
പോപ്പുലര്‍ ഫ്രണ്ടിന് വേണ്ടാത്ത ഹാദിയ,
RSS നു വേണ്ടാത്ത അഖില
അഖിലക്ക് വേണ്ടി പ്രാര്‍ത്ഥനയിലാണ് RSS
പോപ്പുലര്‍ ഫ്രണ്ടാകട്ടെ സുന്നത്തു നോമ്പിലും..
അവള്‍ അഖിലയായി തന്നെ മടങ്ങി വരണമെന്ന് ആഹ്രഹിക്കുന്ന RSS,അവള്‍ക്ക് സംഘത്തില്‍ ഒരു മെമ്പര്‍ഷിപ് കൊടുക്കുമോ ?
ഹാദിയക്ക് വേണ്ടി ജീവന്‍ തരാമെന്നു പറയുന്ന പോപ്പുലര്‍ ഫ്രണ്ട് ,അവരുടെ സംഘടനയില്‍ അവള്‍ക്ക് ഒരു അംഗത്വം കൊടുക്കുമോ ?
'ഇല്ല'എന്നു മാത്രമേ ഇരു കൂട്ടര്‍ക്കും പറയാന്‍ കഴിയൂ...കാരണം സ്ത്രീകള്‍ക്ക് ഞടട ഉം പോപ്പുലര്‍ ഫ്രണ്ടും അംഗത്വം നല്‍കാറില്ല .
ഇരു സംഘടനകള്‍ക്ക് കീഴിലും സ്ത്രീകള്‍ക്ക് മാത്രമായുള്ള സംഘടനകളുണ്ട്.പക്ഷേ ,തന്റെ ഭര്‍ത്താവായ ഷെഫിന്‍ ജഹാനോടൊപ്പം ഒരുമിച്ചു ജീവിക്കാനാഗ്രഹിക്കുന്ന ഹദിയക്ക് അവനൊപ്പം അവന്റെ സംഘടനയില്‍ അംഗത്വം എടുക്കാനോ പ്രവത്തിക്കാനോ സാധിക്കില്ല.
സ്ത്രീ സ്വാതന്ത്ര്യം,അവള്‍ക്ക് പൊതു ഇടങ്ങളില്‍ പുരുഷനൊപ്പം തന്നെ സംഘടനാ പ്രവര്‍ത്തനം നടത്താനും തൊഴിലെടുക്കാനുമുള്ള സ്വാതന്ത്ര്യം,പെണ്ണ് നേടിയെടുത്തിട്ട് കാലമൊത്തിരിയായി.അപ്പോഴാണ് അന്ധകാര യുഗത്തില്‍ ഇപ്പോഴും ഇവര്‍ ഇരുകൂട്ടരും കാലുടക്കി നില്‍ക്കുന്നത്!
' 'അവള്‍' പൊതു ഇടങ്ങളില്‍ നിന്നും മറഞ്ഞിരിക്കണം,ആണിനൊപ്പം കണ്ടുപോകരുത്,മിണ്ടാതിരുന്നു കൊള്ളണം 'എന്നൊക്കെ ഭീഷണിപ്പെടുത്തുന്നവര്‍ തന്നെയാണ് ഒരു പെണ്‍കുട്ടിയുടെ
'വ്യക്തി സ്വാതന്ത്ര്യത്തെ'കുറിച്ച് കവല പ്രസംഗം നടത്തുന്നതും.എന്താല്ലേ ???
Related News

0 comments