മേജര്‍ രവി വിഷം ചീറ്റിയപ്പോള്‍ സ്റ്റാറായത് ഉണ്ണി മുകുന്ദന്‍; തല്ലിന്റെ നാലാം വാര്‍ഷികം 'ആഘോഷിച്ച്' സോഷ്യല്‍മീഡിയ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 10, 2017, 09:38 AM | 0 min read

കൊച്ചി > വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ സംവിധായകന്‍ മേജര്‍ രവിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നപ്പോള്‍ സ്റ്റാറായി മാറിയത് മറ്റൊരാളാണ്. സാക്ഷാല്‍ ഉണ്ണി മുകുന്ദന്‍.

നാല് വര്‍ഷം മുന്‍പ് മേജര്‍ രവിയും ഉണ്ണി മുകുന്ദനും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പിന്നീട് ഉണ്ണി മേജര്‍ രവിയെ തല്ലിയെന്നുമാണ് വാര്‍ത്ത വന്നിരുന്നത്. സലാം കാശ്മീര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.

ആ അടി നടന്നതില്‍ തനിക്ക് ഒരു ഖേദവും ഇല്ല എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞപ്പോള്‍ ഉണ്ണിയോട് താന്‍ ക്ഷമിച്ചിരിക്കുന്നു എന്നാണ് മേജര്‍ രവി പ്രതികരിച്ചിരുന്നത്. മേജര്‍ രവിയില്‍ നിന്ന് സമാന അനുഭവമുണ്ടായ പലരുമുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞതായും അക്കാലത്ത് വാര്‍ത്തകള്‍ വന്നിരുന്നു.

പല തവണ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ള മേജര്‍ രവിയുടെ ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇനിയും ഹിന്ദു ഉണരാതിരുന്നല്‍ അമ്പലം കൈയ്യടിക്കിയവര്‍ വീടുകളില്‍ കയറുമെന്നും ഹിന്ദു നശിക്കുമെന്നും സന്ദേശത്തില്‍ പറയുകയുണ്ടായി.

ആര്‍എസ്എസ് രഹസ്യഗ്രൂപ്പില്‍ നിന്നാണ് ഓഡിയോ പുറത്തായത്. സംഭവത്തിനു പിന്നാലെയാണ് മേജര്‍ രവിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചും ഉണ്ണി മുകുന്ദനെ വാഴ്‌‌‌‌‌ത്തിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമായത്.

അതിനിടെ സമൂഹമാധ്യമങ്ങളില്‍ വര്‍ഗീയത പരത്തുന്ന മേജര്‍ രവിക്കെതിരെ കേസെടുക്കെണമെന്നാവശ്യപ്പെട്ട് പൊലീസിന് പരാതിയും ലഭിച്ചു.  തൃശൂര്‍ നമ്പഴിക്കാട് സ്വദേശി  വി ആര്‍ അനൂപാണ് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്.

 



deshabhimani section

Related News

View More
0 comments
Sort by

Home